ലിയാഖത്തലിയുടെ വീടെന്ന സ്വപ്നം പൂവണിയാന്‍ നാടൊരുമിക്കുന്നു
കൊളത്തൂര്‍: വീടെന്ന സ്വപ്നം ബാക്കിയാക്കി കണ്ണന്‍തൊടി ലിയാഖത്തലി യാത്രയായതോടെ ആ സ്വപ്നം ഏറ്റെടുത്തിരിക്കുകയാണ് കൊളത്തൂര്‍ ഗ്രാമം. ബാല്യകാലത്തുതന്നെ പിതാവ് മരണപ്പെട്ട് ജീവിതത്തോട് പോരാടി ഒടുവില്‍ തന്റെ സ്വപ്നമായ വീടിനു വേണ്ടണ്ടിയുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷനു വേണ്ടണ്ടി രാത്രി വീട്ടിലേക്ക് തിരിക്കുന്നതിനിടെ കോട്ടക്കല്‍ ചെനക്കലില്‍വച്ച് ലിയാഖത്തലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിരേ വന്ന കാര്‍ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ലിയാഖത്തലി ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം മരണപ്പെടുകയായിരുന്നു. അപകടത്തിനു മുന്‍പ് തന്റെ സ്വപ്നമായ വീടിനായുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നാളെയാണെടാ എന്നു പറഞ്ഞ് സുഹൃത്തുക്കള്‍ക്കിടയില്‍നിന്നു ഇറങ്ങിയിരുന്നത് ഇത്രയും വലിയ ദുരന്തത്തിലേക്കായത് സുഹൃത്തുക്കളെ ദു:ഖത്തിലാക്കിയിരുന്നു.
ലിയാഖത്തലിയുടെ ഭാര്യയും മൂന്നു വയസുകാരി മകളുമടങ്ങുന്ന നിര്‍ധനകുടുംബത്തെ സംരക്ഷിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളുമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ലിയാഖത്തലി കുടുംബ സഹായ ഫണ്ടണ്ട് എന്ന പേരില്‍, എരുക്കുംപറമ്പില്‍ ഇബ്രാഹിം ചെയര്‍മാനായും കൂട്ടപ്പുലാവില്‍ മൊയ്തീന്‍കുട്ടി കണ്‍വീനറായും ഇല്ലത്തൊടി മുജീബ് ട്രഷററായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടണ്ട്.
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെഡറല്‍ ബാങ്കിന്റെ കൊളത്തൂര്‍ ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍:
ലിയാക്കത്തലി കുടുംബസഹായ ഫണ്ട്. അഇ ിീ: 16900200001231. കഎടഇ എഉഞഘ 0001690.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."