കടുത്ത വേനലില്‍ കുടിവെള്ളം ലഭിക്കാതെ ജനം ദുരിതത്തില്‍
വടക്കാഞ്ചേരി: കത്തുന്ന വേനലില്‍ വെന്തുരുകുന്ന നാട് ജലത്തിന് വേണ്ടി കേഴുമ്പോള്‍ ഒന്നും ചെയ്യാനാകാതെ അധികൃതര്‍ വടക്കാഞ്ചേരി മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ വാഴാനി ഡാമില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് ജല ശേഖരമാണ് നിലവിലുള്ളത്. ഇനി അവശേഷിക്കുന്നത് 1.06 മില്യന്‍ എം ക്യൂബ് വെള്ളം മാത്രമാണ്. ഒരു തവണ പോലും തുറന്ന് വിടാന്‍ കഴിയാത്ത അവസ്ഥയില്‍ ഡാം ജലാശയം എത്തിപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ തികഞ്ഞ ആശയകുഴപ്പത്തിലാണ് അധികൃതര്‍. ഡാമിലെ വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് ഇറിഗേഷന്‍ സമിതി യോഗം ചേര്‍ന്നെങ്കിലും വെള്ളം തുറന്ന് വിടേണ്ടതില്ലെന്ന് തീരുമാനമെടുത്തു. ഡാമില്‍ വെള്ളമില്ല എന്നതിനാലാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം തുറന്ന് വിടുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് നിഗമനത്തിലെത്തിയത്. പുഴയുടെ പതിനാലാം ചിറ വരെ എത്താനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇത് പരമാവധി വടക്കാഞ്ചേരിവരെ മാത്രമെ എത്തുകയുള്ളൂവെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളം തുറന്ന് വിട്ടാല്‍ തെക്കുംകര പഞ്ചായത്ത് കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പട്ടിയിലമരും. വാഴാനി കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം താറുമാറാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് വെള്ളം തല്‍ക്കാലം തുറന്ന് വിടേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, തെക്കും കര പഞ്ചായത്ത് പ്രസിഡന്റ്് എം.കെ ശ്രീജ, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ഹെലന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ ജിനീയര്‍ ഐ.കെ മോഹനന്‍ പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതിനിടെ വാഴാനി പുഴയിലെ അവശേഷിയ്ക്കുന്ന വെള്ളം മാലിന്യ കൂമ്പാരമായി മാറി ദുര്‍ഗന്ധം വമിക്കുന്ന വെള്ളം കറുത്തിരുണ്ട നിലയിലാണ് മീനുകള്‍ ചത്ത് പൊന്തി കിടപ്പാണ്. ഇത് പകര്‍ച്ച വ്യാധികള്‍ അടക്കമുള്ള അസുഖങ്ങള്‍ പരത്തുമോ എന്ന ആശങ്കയും ശക്തമാണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."