കലക്ടര്‍ സന്ദര്‍ശിച്ചു; ഇനി ഒലിപ്പുഴയിലെ ചെളിയും മണലും നീക്കം ചെയ്യും
കരുവാരകുണ്ട്: ചേറൂമ്പ് ഇക്കോ ടൂറിസം വില്ലേജില്‍ ഉരുള്‍പൊട്ടല്‍ മൂലം അടിഞ്ഞുകൂടിയ ചെളിയും മണലും ഉടന്‍ നീക്കം ചെയ്യുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. യന്ത്രങ്ങളുടെ സഹായത്തോടെ പുഴയില്‍നിന്നു പഞ്ചായത്തിന്റെ അധീനതയിലുള്ള പുന്നക്കാട്ടെ സ്ഥലത്തേക്കു മണല്‍ മാറ്റാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്ടര്‍ അമിത് മിണ കരുവാരകുണ്ട് ചേറൂമ്പ് ഇക്കോ ടൂറിസം വില്ലേജില്‍ സന്ദര്‍ശനം നടത്തിയത്. ഒലിപ്പുഴയില്‍ മണല്‍തിട്ടകള്‍ രൂപപ്പെട്ടതുമൂലം രണ്ടായിരത്തില്‍പരം കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഉള്‍പ്പെടെ താറുമാറായിരുന്നു. ഇതു വലിയ പ്രതിഷേധങ്ങള്‍ക്കിടയാകുകയും നിയമസഭയില്‍വരെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, കരുവാരകുണ്ട് വില്ലേജ് ഓഫിസര്‍ അയ്യപ്പന്‍ കുയ്യനകത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആബിദലി, വൈസ് പ്രസിഡന്റ് ഐ.ടി സാജിത, കെ. മുഹമ്മദ് മാസ്റ്റര്‍, പി. ഷൗക്കത്തലി, മഠത്തില്‍ ലത്വീഫ്, പഞ്ചായത്ത് സെക്രട്ടറി എം.വി മോഹനന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."