HOME
DETAILS

മഞ്ചേരി ടൗണിലെ ഗതാഗതം താളംതെറ്റി 'കുരുക്കഴിക്കാന്‍ ഊരാകുടുക്കിട്ടു'!

  
backup
February 07 2019 | 06:02 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%a4%e0%b4%be

മഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തില്‍ വലഞ്ഞ് യാത്രക്കാര്‍. പരിഷ്‌കരണം നടപ്പാക്കിയിട്ടു മൂന്നു ദിവസമായെങ്കിലും യാത്രക്കാരുടെ ആശങ്കയ്ക്കു പരിഹാരം കാണാനായിട്ടില്ല. പരിഷ്‌കരണം അഴിയാകുരുക്കിനു കാരണമായോയെന്ന സംശയത്തിലാണ് നാട്ടുക്കാരും യാത്രക്കാരും.
കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡിലേക്കു മറ്റു സ്റ്റാന്‍ഡുകളില്‍നിന്നുള്ള ദൂരമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പുതിയ പരിഷ്‌കാരമനുസരിച്ചു കോഴിക്കോട്, കൊണ്ടോട്ടി ബസുകളാണ് കച്ചേരിപ്പടി സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്നത്. ഈ ബസുകള്‍ക്കു നഗരത്തിലേക്കു പ്രവേശനമില്ല. ഇതു യാത്രക്കാരെയും ബസ് ജീവനക്കാരെയും പ്രയാസപ്പെടുത്തുകയാണ്. കൊണ്ടോട്ടി ഭാഗത്തുനിന്നു മഞ്ചേരി മെഡിക്കല്‍ കോളജിലേക്കെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍നിന്നു മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
വിവാദത്തെ തുടര്‍ന്ന് ഏറെക്കാലം വിജനമായിരുന്ന കച്ചേരിപ്പടി സ്റ്റാന്‍ഡ് ഗതാഗത പരിഷകരണത്തിലൂടെ സജീവമാക്കാനായിരിന്നു നഗരസഭയുടെ ലക്ഷ്യം.  എന്നാല്‍, ഇതു യാത്രക്കാരെയും ഒരു വിഭാഗം ബസുകളെയും പ്രയാസപ്പെടുത്തുന്ന വിധത്തിലായതാണ് പ്രതിഷേധങ്ങള്‍ക്കും പണിമുടക്കിനും വഴിയൊരുക്കിയത്. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പരിഷ്‌ക്കാരം ബസുടമകള്‍ അട്ടിമറിച്ചതാണ് വിനയായത്. നാറ്റ്പാക് നിര്‍ദേശങ്ങള്‍ പാലിച്ചാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ആര്‍.ടി.എ യോഗത്തിലാണ് തിങ്കളാഴ്ച മുതല്‍ പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരേയും പ്രതിഷേധമുയര്‍ന്നതു വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പുതിയ പരിഷ്‌കാരം ബസുകളെ രണ്ടു തട്ടിലാക്കുന്നതാണെന്ന ആക്ഷേപമാണ് കാര്യമായി ഉയര്‍ന്നിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് കോഴിക്കോട്, കൊണ്ടോട്ടി ബസുകള്‍ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിന്‍നിന്നാണ് പുറപ്പെടേണ്ടത്. മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട് ബസുകള്‍ നഗരത്തില്‍ പ്രവേശിക്കില്ല. ഇവ തുറക്കല്‍ ബൈപാസ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലേക്കു പോകും. എന്നാല്‍, നിലമ്പൂര്‍, വണ്ടൂര്‍, പാണ്ടിക്കാട് ഭാഗങ്ങളില്‍നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസുകള്‍ സീതി ഹാജി ബസ് സ്റ്റാന്‍ഡിലെത്തിയ ശേഷം പഴയ ബസ് സ്റ്റാന്‍ഡ്, മലപ്പുറം റോഡ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലേക്കു പ്രവേശിക്കണം. ഇതു ബസുകളെ രണ്ടു തട്ടിലാക്കുന്നതാണെന്ന ആക്ഷേപമാണ് ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago