പട്ടാമ്പി നഗരസഭാ പ്രഥമ അധ്യക്ഷന്‍ കെ.പി വാപ്പുട്ടി ഇന്ന് പടിയിറങ്ങും
പട്ടാമ്പി: കോണ്‍ഗ്രസ ് ലീഗ് ധാരണ പ്രകാരം നഗരസഭാധ്യക്ഷന്‍ കെ.പി. വാപ്പുട്ടി ഇന്ന്്് സ്ഥാനമൊഴിയും. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്ന് പുതിയ നഗരസഭ ചെയര്‍മാനെ തിരഞ്ഞെടുക്കും. പട്ടാമ്പി പഞ്ചായത്ത് നഗരസഭയായതിനു പിന്നാലെ ആദ്യ നഗരസഭ ചെയര്‍മാനായ മുസ്ലിം ലീഗിലെ കെ.പി. വാപ്പുട്ടി രണ്ടരവര്‍ഷം ആ പദവി വഹിച്ചു. നഗരസഭ ചെയര്മാന് പദവിയില്‍ ലീഗിന് അനുവദിച്ച കാലാവധി പൂര്‍ത്തിയായതോടെയാണു സ്ഥാനം ഒഴിയുന്നത്. യു.ഡി.എഫിന് ഭരണം ലഭിച്ച നഗരസഭയില്‍ ആദ്യ രണ്ടരവര്‍ഷം ലീഗിനും തുടര്‍ന്നുള്ള കാലയളവില്‍ കോണ്‍ഗ്രസിനും ചെയര്മാന് സ്ഥാനം നല്‍കാനായിരുന്നു മുന്നണി തീരുമാനം. ആദ്യ രണ്ടരവര്‍ഷം ലീഗിന് നല്കാന് യു.ഡി.എഫ് തീരുമാനിച്ചതോടെയാണ് മുന്‍പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി. വാപ്പുട്ടിക്ക് പട്ടാമ്പി നഗരസഭയിലെ ആദ്യ ചെയര്മാനാകാനും അവസരം ലഭിച്ചത്. പട്ടാമ്പി പഞ്ചായത്തായിരുന്നപ്പോഴും ഭരണം യുഡിഎഫിനായിരുന്നു. അവസാന രണ്ടരവര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിനു ലഭിച്ചപ്പോഴും കെ.പി. വാപ്പുട്ടിയായിരുന്നു അമരത്ത്. പഞ്ചായത്ത് നഗരസഭയായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 28 വാര്‍ഡുകളുള്ള നഗരസഭയില്‍ 19 വാര്‍ഡുകളും നേടിയാണു യുഡിഎഫ് നഗരസഭ ഭരണം പിടിച്ചത്. 19ല്‍ ലീഗിനു 10 വാര്‍ഡുകളും കോണ്‍ഗ്രസിന് ഒന്‍പത് വാര്‍ഡുകളും ലഭിച്ചു. എല്‍ഡിഎഫിന് ആറും ബിജെപിക്ക് മൂന്നും കൗണ്‍സിലര്‍മാരാണ് നഗരസഭയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."