ഭീതി വിതച്ച് തെരുവ് നായ്ക്കള്‍; നടപടി എടുക്കാനാകാതെ അധികാരികള്‍
ചങ്ങരംകുളം: ഭീതി വിതച്ച് ജില്ലയില്‍ തെരുവ് നായ്ക്കള്‍ സംഹാര താണ്ഡവമാടുമ്പോഴും നടപടികള്‍ എടുക്കാന്‍ കഴിയാതെ അധികാരികള്‍ മുട്ട് മടക്കുന്നു. സംസ്ഥാനത്ത് അപമാനമുണ്ടാക്കുന്ന വിധം വയലില്‍ മരിച്ച് കിടന്ന വയോധികയെ നായ്ക്കൂട്ടങ്ങള്‍ കടിച്ച് തിന്ന സംഭവത്തെ തുടര്‍ന്ന് പ്രദേശം തെരുവുനായ ഭീതിയിലാണ്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍, ചങ്ങരംകുളം മേഖലകളിലായി സ്ത്രീകളും കുട്ടികളും അടക്കം 45 ഓളം പേര്‍ക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. കൂടാതെ നിരവധി നാല്‍ക്കാലികളും ഇവയുടെ അക്രമത്തിന് ഇരയായിരുന്നു. തെരുവ് നായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് നിരവധി സംവിധാനങ്ങള്‍ തുടങ്ങി വച്ചെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.
പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് അറുതി വരുത്തിയാല്‍ ഒരു പരിധി വരെ മനുഷ്യ വാസ സ്ഥലങ്ങളിലെ ശല്യമെങ്കിലും കുറക്കാന്‍ കഴിയുമെന്നാണ് പൊതു ജനാഭിപ്രായം. വയോധികയെ നായ്ക്കള്‍ കടിച്ചു കീറിയ സാഹചര്യത്തില്‍ ശക്തമായ സമര പരിപാടികള്‍ തുടങ്ങാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."