HOME
DETAILS

മണ്ണിനെയറിഞ്ഞ് കൃഷി നടത്തിയ രാജന്‍കുട്ടിപ്പിള്ളക്ക് നൂറില്‍ നൂറ്

  
backup
April 30, 2018 | 4:43 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4-2


ചവറ: മണ്ണിനെയറിഞ്ഞ് പാട്ട ഭൂമിയില്‍ ജൈവ കൃഷി നടത്തിയ രാജന്‍കുട്ടിപിള്ളക്ക് നൂറില്‍ നൂറ് മാര്‍ക്ക്. പ്രകൃതിയുടെ സ്പന്ദനം അറിഞ്ഞ് കൃഷി നടത്തുന്ന ചവറ മടപ്പള്ളി മഹാലക്ഷ്മിയില്‍ രാജന്‍കുട്ടി ഇക്കുറി പാട്ട ഭൂമിയില്‍ നേട്ടം കൊയ്ത് വിളവെടുത്തതിന്റെ ആത്മ സംതൃപ്തിയിലാണ്.
മൂന്ന് പതിറ്റാണ്ടോളം കൃഷി നടത്തുന്ന ഈ കര്‍ഷകന്‍ ശങ്കരമംഗലത്ത് തോപ്പില്‍ ഉണ്ണികൃഷ്ണപിള്ളയുടെ മൂന്നര ഏക്കര്‍ സ്ഥലമാണ് പാട്ടത്തിനെടുത്തത്. ഭാര്യ സുമംഗല, മകന്‍ അനന്തകൃഷ്ണന്‍ എന്നിവരും കൃഷിയില്‍ കൈത്താങ്ങായി സഹായത്തിനെത്തിയപ്പോള്‍ കിട്ടിയത് നൂറ് മേനി. തടിയന്‍ കായ്, പടവലം, വെണ്ട, തക്കാളി, ഏത്തന്‍, വെള്ളരി, പച്ചമുളക്, വെണ്ട തുടങ്ങിയവ വിത്തിറക്കിയപ്പോള്‍ ലഭിച്ചത് മണ്ണ് കനിഞ്ഞ് നല്‍കിയ വിളവ്.
വിഷമയമില്ലാത്ത പച്ചക്കറി കഴിക്കാന്‍ രാജന്‍കുട്ടിയെ ആശ്രയിക്കുന്നവരും നിരവധി. അധികമുള്ളവ ചവറ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് ക്ലസ്റ്റര്‍ സൊസൈറ്റിയില്‍ നല്‍കും. ചവറ ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകനായി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പാട്ടകൃഷിയില്‍ വിജയം നേടിയ രാജന്‍കുട്ടിയുടെ കൃഷിയിടത്തിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിള്ള നിര്‍വഹിച്ചു.
ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ലളിത, ജനപ്രതിനിധികളായ കെ.എ നിയാസ്, ടി. രാഹുല്‍, ബിന്ദുകൃഷ്ണകുമാര്‍, കോയിവിള സൈമന്‍, സക്കീര്‍ ഹുസൈന്‍, ലേഖ, സേതുലക്ഷ്മി പങ്കെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  2 months ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  2 months ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  2 months ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  2 months ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  2 months ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  2 months ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  2 months ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  2 months ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 months ago