പണമൊഴുക്ക് തടയാന്‍ ജാഗ്രതാ സംഘങ്ങള്‍
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണമൊഴുക്ക് തടയാന്‍ ജാഗ്രതാ സംഘങ്ങള്‍. പ്രായിക്കര-മാന്നാര്‍ സ്റ്റേഷന്‍ അതിര്‍ത്തി, പ്രാവിന്‍കൂട്-ചെങ്ങന്നൂര്‍ സ്റ്റേഷന്‍ അതിര്‍ത്തി, കാരക്കാട്-ചെങ്ങന്നൂര്‍ സ്റ്റേഷന്‍ അതിര്‍ത്തി, കൊല്ലക്കടവ്-വെണ്‍മണി സ്റ്റേഷന്‍ അതിര്‍ത്തി, പുന്തല-വെണ്‍മണി സ്റ്റേഷന്‍ അതിര്‍ത്തി എന്നിവടങ്ങളിലായി മൂന്നു വീതം പരിശോധക സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ സംഘം പ്രവര്‍ത്തനം തുടങ്ങും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പണമൊഴുകുന്ന പ്രദേശങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ തുറക്കുക, അനധികൃതമായി മദ്യം കടത്തുന്നത് തടയുക, വലിയ തോതില്‍ പണം കടത്തുക, വോട്ടര്‍മാര്‍ക്ക് പണം നല്‍കുക,ആയുധങ്ങള്‍ കടത്തുക, സമൂഹ വിരുദ്ധരുടെ യാത്ര, അന്യജില്ലകളില്‍ നിന്ന് നിയമവിരുദ്ധമായ പ്രസിദ്ധീകരണങ്ങളുടെ കടത്തല്‍ എന്നിവ നിരീക്ഷിച്ച് സംഘം നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."