കളമശേരിയില്‍ നാല് കിലോ കഞ്ചാവുമായി രണ്ട് ഒറീസ സ്വദേശികള്‍ പിടിയില്‍
കളമശേരി: ഇടപ്പള്ളി ടോളിന് സമീപം ഒറീസ സ്വദേശികളില്‍ നിന്ന് കളമശേരി പൊലിസ് കഞ്ചാവ് പിടിച്ചു. ഞായറാഴ്ച പകല്‍ മൂന്നരയോടെ നാലുകിലൊ കഞ്ചാവുമായി ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ വെച്ചാണ് ത്രിലോചന്‍ പൊളായ് (43), ബിനായക് ഹരിജന്‍ (26) എന്നിവര്‍ പൊലിസ് വലയിലായത്.
കഞ്ചാവ് എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ആവശ്യക്കാര്‍ എന്ന നിലയില്‍ പൊലിസ് ഇവരെ ബന്ധപ്പെട്ടു. അങ്ങനെ ടോളിലെ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ വെച്ച് കഞ്ചാവ് കൈമാറാമെന്നറിയിക്കുകയും പൊലിസ് സംഘമെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒറീസ്സയില്‍ നിന്ന് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള വണ്ടികളുടെ വിശദ വിവരങ്ങള്‍ ത്രിലോചന്റെ കൈവശമുണ്ടായിരുന്നു. ഇയാള്‍ സ്ഥിരമായി ഒറീസ്സയില്‍ നിന്ന് കഞ്ചാവെത്തിക്കുന്നതായി പൊലിസ് പറഞ്ഞു. ഇടപ്പള്ളി ലുലുമാളില്‍ ജീവനക്കാരനായ ബിനായക് ഹരിജന്‍ വഴിയാണ് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നത്. ഒറീസ്സയില്‍ വ്യാപകമായി കഞ്ചാവ് ലഭ്യമാണ്. കിലോയ്ക്ക് ആയിരത്തി അഞ്ഞൂറ് രൂപയോളം മാത്രമെ വിലയുളളൂ. എന്നാല്‍ കേരളത്തില്‍ ഉയര്‍ന്ന വില ലഭിക്കുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതുമാണ് കഞ്ചാവ് കഞ്ചവടക്കാരെ ഇവിടേക്കാകര്‍ഷിക്കുന്നത്.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍, കളമശേരി സി.ഐ ജയകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കളമശേരി എസ്.ഐ പ്രശാന്ത് ക്ലിന്റും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ പത്മകുമാര്‍, സീനിയര്‍ സി.പി.ഒമാരായ പ്രദീപ്, റെക്‌സിന്‍, സിപിഒമാരായ രതീഷ്, നജാസ്, നിസാര്‍, മനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."