HOME
DETAILS

തിരുമല ഗജേന്ദ്രന്‍ ചെരിഞ്ഞു

  
backup
April 30, 2018 | 5:08 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%97%e0%b4%9c%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%b0%e0%b4%bf%e0%b4%9e


മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം വകയായുള്ള തിരുമല ഗജേന്ദ്രന്‍ ചെരിഞ്ഞു. 44 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുന്ന് മണിയോടെ പാടശ്ശേരി പറമ്പില്‍ ആന കുടാരത്തിലായിരുന്നു ചെരിഞ്ഞത്. ക്ഷേത്രത്തില്‍ വൈശാഖ പൗര്‍ണ്ണമി ആഘോഷം നടക്കവേയാണ് ഗജേന്ദ്രന്റെ വേര്‍പാട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാദരോഗ ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പില്‍ മുന്‍നിര സ്ഥാനത്തായിരുന്ന ഗജേന്ദ്രന്‍.
2012ല്‍ പനങ്ങാട് വെച്ച് ലോറി പിന്‍ഭാഗത്ത് ഇടിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീണ്ടും എഴുന്നള്ളിപ്പുകളില്‍ സജീവമായിരുന്ന ഗജേന്ദ്രന്‍. 2017 ഏപ്രില്‍ മാസത്തെ തിരുമല ക്ഷേത്ര മഹോത്സവ എഴുന്നള്ളിപ്പായിരുന്നു അവസാനത്തേത്. പാദങ്ങളിലെ വൃണങ്ങള്‍ പഴുക്കുകയും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ചികിത്സ തുടങ്ങിയത്. മൃഗ സംരക്ഷണ വനംവകുപ്പ് അധികൃതരുമായി ആലോചിച്ച് ആനയുടെ സംസ്‌ക്കാരത്തിനുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ദേവസ്വം പ്രസിഡന്റ് എസ്.ദേവാനന്ദ കമ്മത്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago