HOME
DETAILS

ചാണകമുണക്കാന്‍ ചാണകവണ്ടി; നൂതനപദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

  
backup
April 30 2018 | 05:04 AM

%e0%b4%9a%e0%b4%be%e0%b4%a3%e0%b4%95%e0%b4%ae%e0%b5%81%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%a3%e0%b4%95%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f



തൊടുപുഴ: മഴക്കാലത്ത് ചാണകം ഉണക്കാന്‍ എന്തുചെയ്യുമെന്ന പേടി ഇനി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തുകാര്‍ക്കില്ല. പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ഡംങ് ഡീവാട്ടറിങ് മെഷീന്‍ ഉടന്‍ തന്നെ പഞ്ചായത്തിലെത്തും. ഹരിതകേരള മിഷന്റെ ഭാഗമായാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. മൊബൈല്‍ ഡീവാട്ടറിങ് യൂനിറ്റ് പഞ്ചായത്തില്‍ സജ്ജമാകുന്നതോടെ കര്‍ഷകര്‍ക്കും ആവശ്യക്കാര്‍ക്കും ഇനി വര്‍ഷം മുഴുവന്‍ ചാണകപൊടി സുലഭമായി ലഭിക്കും.
കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഡംങ് ഡീവാട്ടറിംഗ് യൂണിറ്റാണ് വാത്തിക്കുടി പഞ്ചായത്തില്‍ സജ്ജമാകുന്നത്. പദ്ധതിവിഹിതത്തില്‍ നിന്ന് 12 ലക്ഷം രൂപയാണ് മെഷീനായി പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്. കുടംബശ്രീയാണ് മെഷീന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. സ്വയംതൊഴില്‍ എന്ന നിലയില്‍ മൊബൈല്‍ യൂണിറ്റിനുള്ള വാഹനം കുടുംബശ്രീയായിരിക്കും വാങ്ങുക.
വാത്തിക്കുടി പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും കാലിവളര്‍ത്തലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പാല്‍ ക്ഷീരകര്‍ഷകരില്‍ നിന്നെടുക്കാനുള്ള സൗകര്യം നിലവിലുണ്ട്. ചാണകമാകട്ടെ കര്‍ഷകര്‍ ഉണക്കി കൃഷിയാവശ്യത്തിന് ഉപയോഗിക്കുകയാണ് പതിവ്. ഉണങ്ങിയ ചാണകപൊടി ഉപയോഗിക്കുന്നത് വിളകളിലെ ഫംഗസ് ബാധ ഒഴിവാക്കുന്നതിന് ഉത്തമമാണ്. അതിനാല്‍ ചാണകപൊടിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ മഴക്കാലമെത്തുമ്പോള്‍ ചാണകം ഉണക്കല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കും. ചാണകം കെട്ടികിടക്കുന്നത് പലരോഗങ്ങള്‍ക്കും പിന്നീട് കാരണമാകും. ഈ സാഹചര്യം മനസിലാക്കിയാണ് പഞ്ചായത്തില്‍ മൊബൈല്‍ ഡംങ് ഡീവാട്ടറിംഗ് മെഷീന്‍ എന്ന നൂതന പദ്ധതി ആവിഷ്‌കരിക്കുന്നത്.
എറണാകുളം കേന്ദ്രമായ ഫാം ഡയറി എന്ന കമ്പനിയാണ് ഇറ്റാലിയന്‍ നിര്‍മിതമായ മെഷീന്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെത്തിക്കുന്നത്.ജൈവകൃഷി പ്രോത്സാഹനം കൂടി ലക്ഷ്യമിട്ടാണ് വാത്തിക്കുടി പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഫലത്തിലായാല്‍ കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വായിരിക്കും ലഭിക്കുക. വാത്തിക്കുടി പഞ്ചായത്തിലെ വീടുകളില്‍ നിലവില്‍ ചാണകം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago