HOME
DETAILS
MAL
പൊലിസിന്റെ പെരുമാറ്റ രീതി ശ്രദ്ധിക്കണം: കേരളത്തെക്കുറിച്ചുള്ള മതിപ്പിന് കോട്ടം തട്ടുന്ന പ്രവര്ത്തിയുണ്ടാവാന് പാടില്ല- മുഖ്യമന്ത്രി
backup
March 26 2020 | 15:03 PM
തിരുവനന്തപുരം: പൊലിസിന്റെ പെരുമാറ്റരീതി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെക്കുറിച്ചുള്ള മതിപ്പിന് കോട്ടം തട്ടുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്തുണ്ടെങ്കില്‍ ഒഴിവാക്കിയേ തീരൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊലിസ് നടപടി ഫലപ്രദമാണ്. ജനങ്ങളുടെ അനാവശ്യമായ കറങ്ങിനടത്തം ഒഴിവാക്കുന്നതിന് കര്‍ക്കശമായി തന്നെ പൊലിസ് ഇടപെടുന്നുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ അത് അതിരുവിടുന്നു എന്ന ആക്ഷേപം വന്നിട്ടുണ്ട്. വീടുകളില്‍ ചെല്ലുന്ന ആരോഗ്യ പ്രവര്‍ത്തകരെയടക്കം തടയുന്ന അനുഭവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."