കത്‌വ എം.എല്‍.എയെ മന്ത്രിയാക്കി ജമ്മുകശ്മീരില്‍ മന്ത്രിസഭാ പുനഃസംഘടന
ശ്രീനഗര്‍: കശ്മീരില്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബി.ജെ.പി എം.എല്‍.എ രാജീവ് ജാസ്‌രോട്ടിയ ഉള്‍പ്പടെ ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക് സ്ഥാനക്കയറ്റം. കാബിനറ്റ് പദവിയോടെയാണ് ജാസ്‌രോട്ടിയ മന്ത്രിസഭയിലെത്തുന്നത്. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി-ബി.ജെ.പി സഖ്യ മന്ത്രിസഭയില്‍ വന്‍മാറ്റങ്ങളാണ് ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്.
കത്‌വ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചുള്ള പ്രകടനത്തില്‍ പങ്കെടുത്ത ബി.ജെ.പിയുടെ വനംമന്ത്രി ലാല്‍ സിങ്, വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് എന്നിവര്‍ അടുത്തിടെ രാജിവച്ചിരുന്നു. തൊട്ടുപിന്നാലെ എല്ലാപാര്‍ട്ടി മന്ത്രിമാരില്‍ നിന്നും ബി.ജെ.പി രാജിക്കത്ത് എഴുതിവാങ്ങുകയും ചെയ്തു. എന്നാല്‍ ഇതു ഗവര്‍ണര്‍ എന്‍.എന്‍ വോഹ്‌റയ്ക്ക് കൈമാറിയിരുന്നില്ല.
അതേസമയം കത്‌വ പീഡന സംഭവുമായി മന്ത്രിസഭ പുന:സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു പുതിയ മന്ത്രിമാരെന്നും റാം വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാനഘടകം തലവനും എം.എല്‍.എയുമായ സാത് ശര്‍മ, സാംബ എം.എല്‍.എ ദേവിന്ദര്‍ കുമാര്‍ എന്നിവരും മന്ത്രിസഭയിലെത്തി. ദോഡ ശക്തി രാജിലെ ബി.ജെ.പി എം.എല്‍.എ ശക്തി പരിഹാര്‍ സഹമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ വകുപ്പുകള്‍ വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പിയുടെ ഗതാഗത സഹമന്ത്രി സുനില്‍ ശര്‍മയെ കാബിനെറ്റ് പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
പി.ഡി.പിയുടെ പുല്‍വാമ എം.എല്‍.എ മുഹമ്മദ് ഖലീല്‍ ബാന്ദ്, സോന്‍വാര്‍ എം.എല്‍.എ മുഹമ്മദ് അഷറഫ് മീര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."