ഉറവ് മുളയുത്സവം നാളെ മുതല്‍
കല്‍പ്പറ്റ: തൃക്കൈപ്പറ്റ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 11 മുതല്‍ 14 വരെ മുളയുത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹാബിറ്റാറ്റ് ഫോറം (ഇന്‍ഹാഫ്) അഹമ്മദാബാദ്, സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ്, നബാര്‍ഡ്, കേരള വനം വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. തൃക്കൈപ്പറ്റ ബാബു വില്ലേജില്‍ നടക്കുന്ന മുളയുത്സവം നാളെ വൈകിട്ട് അഞ്ചിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സഹദ് അധ്യക്ഷനാകും.
14ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഓപണ്‍ ഫോറത്തില്‍ ടി.പി രാജീവന്‍, കല്‍പ്പറ്റ നാരായണന്‍, സിവിക് ചന്ദ്രന്‍, ശോഭീന്ദ്രന്‍ മാസ്റ്റര്‍, എം.എ ജോണ്‍സണ്‍, എന്‍. ബാദുഷ പങ്കെടുക്കും. വൈകിട്ട് കേരളാ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് മാത്യൂസ് വയനാട് നയിക്കുന്ന വയനാട് നാട്ടുകൂട്ടത്തിന്റെ ഗോത്രഗാഥ കലപരിപാടികള്‍ അരങ്ങേറും.
കലാ പ്രദര്‍ശനങ്ങള്‍, മുള ഫര്‍ണ്ണിച്ചറിന്റെയും ശില്‍പങ്ങളുടെയും വിവിധ തരം മുളത്തൈകളുടെയും പ്രദര്‍ശനം, സെമിനാറുകള്‍, ഹാന്‍ഡിക്രാഫ്റ്റിന്റെ ആര്‍ട്ടിസാന്‍ കാര്‍ഡ് വിതരണം എന്നിവ മുളയുത്സവത്തിന്റെ ഭാഗമായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി, എ.കെ അബ്ദുല്ലകുട്ടി, ടി. ശിവരാജ്, എം. ഉഷ ടീച്ചര്‍, തോമസ് അമ്പലവയല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."