വില്ലേജ് ഓഫിസര്‍ ഇല്ല: ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍
വാളയാര്‍: വില്ലേജ് ഓഫിസര്‍ ഇല്ലാതെ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. നിലവിലെ വില്ലേജ് ഓഫിസര്‍ സ്ഥലംമാറിപ്പോകുകയും പകരം വന്ന ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെയാണ് മൂന്നാഴ്ചയിലേറെയായി ഓഫിസിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലാണ്. ഇതുമൂലം ദുരിതം അനുഭവിക്കുന്നത് പൊതുജനമാണ്. നാലുദിവസമായി നികുതി അടക്കാനും, വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുവാനും എത്തുന്നവരുടെയും വന്‍തിരക്കാണു വില്ലേജ് ഓഫിസില്‍.
ആകെയുള്ള ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും ജനത്തിന്റെ പഴി കേള്‍ക്കേണ്ട ഗതികേടിലാണ്. സെന്‍ട്രല്‍ വില്ലേജ് ഓഫിസര്‍ക്ക് ചാര്‍ജ് കൊടുത്തിട്ടുണ്ടെങ്കിലും അമിത ജോലിഭാരം ഉദ്യോഗസ്ഥരെയും പ്രസായത്തിലാക്കുകയാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി വരുന്ന ഒട്ടേറെ അപേക്ഷകരാണ് ഇവിടെയെത്തുന്നത്. ആവശ്യമായ ജീവനക്കാരില്ലാത്തതും ഓഫിസിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സ്ഥലപരിശോധന നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു മാസം കഴിഞ്ഞാണ് തീയതി നല്‍കുന്നത്.
അഞ്ചോ ആറോ സ്ഥലത്ത് മാത്രമെ ഒരു ദിവസം പരിശോധന നടത്താന്‍ കഴിയൂ എന്നതിനാല്‍ ഒട്ടേറെ അപേക്ഷകളാണ് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതോടെ നികുതി അടക്കാനെത്തുന്നവരുടെ തിരക്ക് പലപ്പോഴും ഓഫിസിന്റെ പുറത്തേക്ക് നീളാറുണ്ട്. ജനങ്ങളുടെ പ്രശ്‌നം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ടറിയിച്ചിട്ടും ബദല്‍ സംവിധാനമൊരുക്കിയില്ലെന്നും വിഷയത്തില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എല്‍. ഗോപാലന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."