നാലുപതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കി അലവി തങ്ങള്‍ സര്‍വിസില്‍ നിന്നും വിരമിച്ചു
കാസര്‍കോട്: നീണ്ട നാല് പതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കിയ സുകൃതവുമായി ബി.എസ്.എന്‍. എല്ലിലെ ടെലികോം ടെക്നിഷ്യന്‍ അലവി തങ്ങള്‍ ചെട്ടുംകുഴി ഇന്ന് കേന്ദ്ര സര്‍വിസില്‍ നിന്ന് വിരമിച്ചു.
കേന്ദ സര്‍ക്കാറിന്റെ പോസ്റ്റ് ആന്റ് ടെലഗ്രാഫില്‍ 1976ലാണ് തങ്ങള്‍ സര്‍വിസില്‍ പ്രവേശിച്ചത്. കാസര്‍കോട് എസ്.ഡി.ഒ.റ്റിയില്‍ തുടങ്ങി 82 മുതല്‍ 87 വരെ കാസര്‍കോട് ഡി.ഇ.റ്റിയിലും 89 വരെ സി.റ്റി.ഒയിലും തുടര്‍ന്നു.
ഒരു വര്‍ഷത്തിലേറെ മഞ്ചേശ്വരം സബ് ഡിവിഷന് ഓഫിസിലും രണ്ട് വര്‍ഷം കട്ടത്തടുക്ക എക്സ്ചേഞ്ചിലും 2010 വരെ ഏത്തടുക്ക എക്സ്ചേഞ്ചിലും സൈതലവി തങ്ങള്‍ സേവനം ചെയ്തു. 2010ല്‍ കാസര്‍കോട് ടെലഫോണ്‍ ഭവനിലെത്തി റിട്ടയര്‍മെന്റ് വരെ തുടരുകയായിരുന്നു.
അലവി തങ്ങളുടെ അര്‍പ്പണത്തിന് അംഗീകാരമായി 2012ലും 2016ലും ബി.എസ്.എന്‍.എല്‍ ശാക്തീകരണത്തിന് മികച്ച ജീവനക്കാരനായി സ്വര്‍ണപ്പതക്കം ലഭിച്ചിരുന്നു. പ്രൊഫഷനലുകളുടെ കൂട്ടായ്മയായ ഐ.പി.എഫ് ജില്ലാ നിര്‍വാഹക സമിതി അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."