വയോജനങ്ങള്‍ക്ക് കൈത്താങ്ങായി ഷമീര്‍
കായംകുളം: ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് ജീവിതം മാറ്റിവച്ച് പ്രവര്‍ത്തിക്കുന്ന കായംകുളം എരുവ ചാപ്രയില്‍ മുഹമ്മദ് ഷമീര്‍ മാതൃകയാകുന്നു.
ബന്ധുക്കളാലും സ്വന്തം മക്കളാലും ഉപേക്ഷിക്കപെട്ട നൂറോളം വയോജങ്ങള്‍ക്കാണ് ആശ്രയമായി ഷമീര്‍ മാറിയത്. പത്തനാപുരം ഗാന്ധിഭവനില്‍ നൂറുകണക്കിന് അനാഥമാക്കപ്പെട്ടവരെ എത്തിച്ച് സനാതരാക്കാന്‍ ഷമീറിന് കഴിഞ്ഞു.
ശരീരം അഴുകിയ നിലകളില്‍ കഴിഞ്ഞവരെയും പുഴുവരിച്ചവരെയും പോലും ഏറ്റെടുത്ത് സംരക്ഷണം നല്‍കിയിരുന്നു. ചാപ്രയില്‍ ബഷീര്‍-സജിത ദമ്പതികളുടെ രണ്ടാമത്തെ മകനായ മുഹമ്മദ് ഷെമീര്‍ 10 ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സാമൂഹിക പ്രവര്‍ത്തനം ആരംഭിച്ചത്.
കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍ എന്ന ജീവകാരുണ്യ സംഘടനയുടെ സ്ഥാപകനും ചെയര്‍മാനുമായ ഷമീര്‍ തന്റെ കണ്‍മുന്നില്‍ കണ്ട ഒരു വൃദ്ധന്റെ ദയനീയ അവസ്ഥ കണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത്.
പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ഹരിപ്പാട് ആയാപറമ്പില്‍ ആരംഭിച്ച സ്‌നേഹവീട്ടിലെ അച്ഛന്‍ അമ്മമാരുടെ പ്രിയപ്പെട്ടവനാണ് ഷമീര്‍. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ഷമീറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കൂടെയുണ്ട്.
നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമാണ് ഗാന്ധിഭവന്‍ സ്‌നേഹവീട് ഡയറക്ടര്‍ എന്ന പദവിയില്‍ എത്തിച്ചത്. 22-ഓളം ബന്ധുക്കളാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട അച്ഛന്‍ അമ്മമാരേ കരുതലോടെ സംരക്ഷിക്കുവാന്‍ ഓടിനടക്കുന്ന ഈ യുവത്വത്തിന് പകരം ലഭിക്കുന്നത് ഈ പ്രിയപെട്ടവരുടെ സ്‌നേഹമാണ്.
നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മുഹമ്മദ് ഷമീര്‍ നിരാംലബരെ തേടിയുളള പ്രയാണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."