മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍
കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിരവയ്ക്കുന്നതിന് സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് മന്ദഹാസം.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 60 വയസിന് മുകളില്‍ പ്രായമുളളവര്‍, പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും അതല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗശൂന്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുളളവര്‍, കൃത്രിമ പല്ലുകള്‍ മാറ്റിവയ്ക്കുന്നതിന് അനുയോജ്യമെന്ന് ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍ എന്നിവര്‍ക്ക് കൃത്രിമദന്തങ്ങളുടെ പൂര്‍ണസെറ്റ് സൗജന്യമായി വച്ചു കൊടുക്കും.
യോഗ്യത നേടിയ ദന്തിസ്റ്റ് നല്‍കിയ നിശ്ചിതഫോറത്തിലുളള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ തെളിയിക്കാനുളള രേഖ (റേഷന്‍കാര്‍ഡ് അല്ലെങ്കില്‍ വില്ലേജ് ഓഫീസറില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ്), വയസ് തെളിയിക്കുന്ന രേഖ (ആധാര്‍, ഇലക്ഷന്‍, ഐ.ഡി, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്), മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ സേവനത്തിന് അംഗീകരിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്‌റ്റേഷന്‍ താഴത്തെ നില, കാക്കനാട്, എറണാകുളം 682030 വിലാസത്തില്‍ സമര്‍പ്പിക്കണം.
സര്‍ക്കാര്‍ വൃദ്ധമന്ദിരങ്ങളിലെ താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കിയിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 04842425377.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."