റബര്‍ തടിക്കും ജി.എസ്.ടി; വെട്ടി വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍
തൊടുപുഴ: റബ്ബര്‍ തടിക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ തീരുമാനം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരേ പോലെ തിരിച്ചടിയാകുന്നു.
ഒരു ലക്ഷം രൂപയുടെ റബ്ബര്‍ മരം വെട്ടിവിറ്റാല്‍ അതിന് 18000 രൂപ ജി.എസ്.ടി ഇനത്തില്‍ കര്‍ഷകനോ വ്യാപാരിക്കോ നഷ്ടമാകുമെന്നതാണ് നിലവിലെ അവസ്ഥ. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ ഗണത്തിലും ഉള്‍പ്പെട്ട മരങ്ങളെ ടിംബര്‍ വുഡായി മാത്രം പരിഗണിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ജി.എസ്.ടിയാണ് നിലവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.റബ്ബര്‍ ഷീറ്റിന്റെ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ തടി വെട്ടിവില്‍ക്കാമെന്നു തീരുമാനിച്ചാല്‍ പിന്നെയും ഇരുട്ടടി ഡി.എസ്.ടി യുടെ രൂപത്തില്‍ എത്തുകയാണ്. പുതിയ തീരുമാനം റബ്ബര്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരേ പോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റബ്ബര്‍ മരം മുറിച്ചു നല്‍കുന്നതിലൂടെ ലഭിച്ചിരുന്ന സാമ്പത്തിക ലാഭം കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു.
എന്നാല്‍ ഒരു ലക്ഷം രൂപയുടെ റബ്ബര്‍ മരം വെട്ടിവിറ്റാല്‍ അതിന് 18000 രൂപ ജിഎസ്ടി ഇനത്തില്‍ കര്‍ഷകനോ വ്യാപാരിക്കോ നഷ്ടമാകുമെന്നതാണ് നിലവിലെ അവസ്ഥ. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ ഗണത്തിലും ഉള്‍പ്പെട്ട മരങ്ങളെ ടിംബര്‍ വുഡായി മാത്രം പരിഗണിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ജിഎസ്ടിയാണ് നിലവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഈട്ടിയും ചന്ദനവും ഉള്‍പ്പെടെയുള്ള ഒന്നാംതരം മരങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ 24 ശതമാനം നികുതി അടക്കണമായിരുന്നു. അകില്‍,ചന്ദന വയമ്പ്്, യൂക്കാലി തുടങ്ങിയ മരങ്ങള്‍ക്ക് 15 ശതമാനവും ഇലവ്,പ്ലാവ്,മാവ്,പുളി തുടങ്ങിയ മരങ്ങള്‍ക്ക് അഞ്ച് ശതമാനവുമായിരുന്നു നികുതി.എന്നാല്‍ ഒന്നാംതരം മരങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഗണത്തില്‍ ഉള്‍പ്പെട്ട മരങ്ങളേയും ഒരേ നികുതി സംവിധാനത്തിനു കീഴില്‍ കൊണ്ടുവന്നതാണ് ആക്ഷേപത്തിന് വഴിതെളിച്ചിട്ടുള്ളത്.
നികുതിരഹിതമായിരുന്ന റബ്ബര്‍ മരത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടേയും നിലപാട്.റബ്ബര്‍ ഷീറ്റിന്റെ വിലയിടിഞ്ഞതോടെ മറ്റ് കൃഷികളിലേക്ക് തിരിയുന്ന കര്‍ഷകര്‍ റബ്ബര്‍ മരം ചുവടെ മുറിച്ച് മാറ്റുക പതിവായിരുന്നു.
റബ്ബര്‍ തടി വില്‍പ്പനയിലൂടെ ലഭിച്ചിരുന്ന തുകയെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെയായിരുന്നു നോക്കികണ്ടിരുന്നത്.എന്നാല്‍ റബ്ബര്‍മരത്തെ കൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയത്് റബ്ബര്‍ ഷീറ്റിന്റെ വിലയിടിവിനൊപ്പം വീണ്ടും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി തീര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."