ബാങ്ക് ശാഖ ഉദ്ഘാടനം
കാസര്‍കോട്: കാസര്‍കോട് സര്‍വിസ് കോ.ഓപ്പറേറ്റിവ് ബാങ്കിന്റെ നെല്ലിക്കുന്ന് കടപ്പുറം ശാഖ ഉദ്ഘാടനം 12ന് രാവിലെ 11ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പെഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമും കോര്‍ ബാങ്കിങ് ഉദ്ഘാടനം മുന്‍ എം.എല്‍.എ പി രാഘവനും മൊബൈല്‍ ബാങ്കിങിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും നിര്‍വഹിക്കും.
സ്ട്രോംങ് റൂമിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവും ജില്ലാ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍കുഡ്ലു ആദ്യ നിക്ഷേപ സ്വീകരണവും നിര്‍വഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എ.വി അനില്‍ കുമാര്‍ വായ്പ വിതരണത്തിന്റെ ഉദ്ഘാടനം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്.ജെ പ്രസാദ്, സെക്രട്ടറി എം സുമതി, ബാങ്ക് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."