ഒന്നര ഏക്കര്‍ കൃഷിയിടം കത്തിനശിച്ചു
കാര്യമ്പാടി: താഴമുണ്ട കുട്ടിച്ചാത്തന് കാവിന് സമീപം ഒന്നര ഏക്കര്‍ കൃഷിയിടം കത്തി നശിച്ചു.
തോമ്പ്രയില്‍ അബ്രഹാമിന്റെ മൂന്ന് ഏക്കര്‍ കവുങ്ങിന് തോട്ടത്തിനാണ് തീ പിടിച്ചത്. മൂന്ന് ഏക്കറില്‍ ഇഞ്ചി കൃഷിക്കായ് നിലം ഒരുക്കുന്നതിന്റെ ഭാഗമായി വെട്ടിക്കൂട്ടിയ കാടിന് തീ കൊടുത്തപ്പോള്‍ തീ പടര്‍ന്നതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇഞ്ചി കൃഷിക്കായി മുറിച്ചിട്ട തല പോയ 200 ഓളം കവുങ്ങുകളും, കൃഷിക്കായ് കൊണ്ടുവന്ന യൂക്കാലി ചപ്പും തീ ആളിക്കത്താന്‍ ഇടയാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
തീ പടര്‍ന്നതോടെ സമീപത്തെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും തീ പടരാതിരിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചതോടെയാണ് വന്‍ ദുരന്തം ഒഴുവായത്. വേനല്‍ ശക്തമായതോടെ ഉണങ്ങിയ കൃഷിയിടത്തില്‍ അതിവേഗമാണ് തീ പടര്‍ന്നുകൊണ്ടിരുന്നത്. തീ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പടര്‍ന്നതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ടി.പി രാമചന്ദ്രന്, ലീഡിംഗ് ഫയര്മാന് പി.എം അനില്‍, ഫയര്മാന്മാരായ കെ സുരേഷ്, കെ.എസ് രജ്ഞിത്ത്, കെ.പി ഫൈസല്‍, ജയന് എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് പിന്നീട് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."