ചിറവക്ക് കപ്പാലം റോഡ് നവീകരണം തുടങ്ങി
തളിപ്പറമ്പ്: തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയില്‍ ചിറവക്ക് മുതല്‍ കപ്പാലം വരെ 375 മീറ്റര്‍ റോഡ് വീതി കൂട്ടി നവീകരിക്കുന്ന ജോലികള്‍ക്ക് തുടക്കമായി. ഇടുങ്ങിയ കപ്പാലം തോട് വീതി കൂട്ടിയ ശേഷം ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്ത് റോഡിന്റെ ഭാഗമാക്കി മാറ്റും. സംസ്ഥാന പാതയില്‍തന്നെ ഏറ്റവും വീതികുറഞ്ഞ ഈ ഭാഗത്തെ റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ തളിപ്പറമ്പ് നഗരത്തിലെ ഗതാഗതകുരുക്കിനും ഏറെ പരിഹാരമാകും. നിലവില്‍ ഒമ്പത് മീറ്ററില്‍ താഴെ മാത്രം വീതിയുളള റോഡിലേക്ക് തള്ളി നില്‍ക്കുന്ന ചില പഴയ കെട്ടിടങ്ങളും കാക്കാത്തോട് ഭാഗത്ത് സ്ഥിരം ഗതാഗതകുരുക്കിന് ഇടയാക്കിയിരുന്നു. പ്രവര്‍ത്തിയുടെ ഭാഗമായി റോഡരികിലുള്ള ആക്രികച്ചവടം ചെയ്യുന്ന പഴയ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ച് നീക്കുകയും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന ചെളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായ കിണര്‍ മൂടുകയും കപ്പാലം ഭാഗത്തെ തോട് പള്ളിയുടെ ഭാഗത്ത് വിട്ടു നല്‍കുന്ന സ്ഥലത്തിലൂടെ ഗതിമാറ്റുകയും ചെയ്യും. നിലവിലെ ഓവുചാല്‍ പൂര്‍ണ്ണമായും മാറ്റി പുതിയ ഓവുചാല്‍ നിര്‍മ്മിക്കും. ഒരുഭാഗത്ത് നടപ്പാത ടൈല്‍സ് പാകി കൈവരി സ്ഥാപിക്കും. ഒരു കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതോടൊപ്പം തളിപ്പറമ്പ് മെയിന്‍ റോഡ് മൂത്തേടത്ത് ഹൈസ്‌കൂള്‍ മുതല്‍ കപ്പാലം വരെ ഒരുകിലോമീറ്റര്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനും മൂത്തേടത്ത് ഹൈസ്‌കൂള്‍ മുതല്‍ ന്യൂസ് കോര്‍ണര്‍ വരെയുള്ള നടപ്പാത ടൈല്‍സ് പാകി മോടിപിടിപ്പിച്ച് നവീകരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."