HOME
DETAILS

നെല്ലിക്കുഴിയിലെ മാലിന്യം തൃക്കാരിയൂരിലേക്ക്; ഓട നിര്‍മാണം പ്രതിസന്ധിയില്‍

  
Web Desk
February 09 2019 | 07:02 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d

നെല്ലിക്കുഴി: 'ക്ലീന്‍ നെല്ലിക്കുഴി' പദ്ധതിക്കായി പണിയുന്ന ഓടയിലൂടെ മലിനജലം ഒഴുക്കിവിടുന്നത് തൃക്കാരിയൂര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുമെന്ന ആക്ഷേപം ശക്തമാകുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ജനസാന്ദ്രത ഏറ്റവും കൂടിയ പ്രദേശമാണ് നെല്ലിക്കുഴി. കവലയില്‍ നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങള്‍ ആണ് പ്രവര്‍ത്തിക്കുന്നത് . ടൗണിലേയും പരിസരത്തേയും ഹോട്ടലുകള്‍, അറവുശാലകള്‍, ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സമീപത്തെ കനാലിലേക്കാണ് തള്ളിയിരുന്നത്. നെല്ലിക്കുഴി ടൗണിലും പരിസരത്തുമുള്ള മലിനജലവും , മഴവെള്ളവും ഓടയിലൂടെ നിലവില്‍ പെരിയാര്‍വാലി കനാലിലേക്കാണ് ഒഴുക്കിവിടുന്നത്. പൊതുനിരത്തിലെ മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കിയതിനെതിരേ പൊതുമരാമത്തിനും പഞ്ചായത്തിനുമെതിരേ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ നെല്ലിക്കുഴി പദ്ധതിക്ക് ആന്റണി ജോണ്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.
അതിനെത്തുടര്‍ന്നാണ് ഓട നിര്‍മാണം കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചത് . റോഡിലും മറ്റും പെയ്തിറങ്ങുന്ന മഴവെള്ളം ഒഴുക്കിവിടാനുള്ള ഡ്രെയിനേജ് സംവിധാനം മാത്രമാണ് ഓട എന്നാണ് പഞ്ചായത്ത് അധികൃതര്‍ പൊതുജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത് . മലിനജലം പുതിയതായി പണിയുന്ന ഓടയിലൂടെ ഒഴുകിയെത്തുന്ന തൃക്കാരിയൂര്‍ ഉള്‍പ്പെടുന്ന പ്രദേശം മലിനീകരിക്കപ്പെടുമെന്ന ആശങ്കയിലാണ് തൃക്കാരിയൂര്‍ നിവാസികള്‍ . തൃക്കാരിയൂര്‍ മുണ്ടുപാലം ഭാഗത്തെ തോട്ടിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്. ഇത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് ഇടയാക്കും. മലിനജലം ഒഴുകിപ്പോകുന്ന ഭാഗത്തെ പാടശേഖരത്തേയും നിരവധി കുടിവെള്ളസ്രോതസ്സുകളേയും മലിനമാക്കുകയും ചെയ്യും. ഇന്നലെ വൈകിട്ട് തൃക്കാരിയൂര്‍ മുണ്ടുപാലത്തു ചേര്‍ന്ന ' സേവ് തൃക്കാരിയൂര്‍ ' പ്രതിഷേധ യോഗത്തില്‍ ഓട നിര്‍മാണം തുടങ്ങുംമുമ്പ് സര്‍വകക്ഷി യോഗം വിളിക്കാമെന്ന് പറഞ്ഞ് അധികൃതര്‍ ഒളിച്ചുകളി നടത്തുകയായിരുന്നുയെന്ന് തൃക്കാരിയൂര്‍ ഭാഗത്തെ വാര്‍ഡ് മെമ്പര്‍മാരായ സന്ധ്യ സുനില്‍കുമാറും, ശോഭാ രാധാകൃഷ്ണനും ആരോപിച്ചു . പ്രദേശത്തെ കൃഷിയേയും,ജനങ്ങളുടെ ആരോഗ്യ സ്ഥിതിയെയും പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു.
നെല്ലിക്കുഴിയുടെ മാലിന്യം തള്ളുവാനുള്ള ഇടമല്ല തൃക്കാരിയൂര്‍ പ്രദേശമെന്നും , നെല്ലിക്കുഴിക്ക് ആവശ്യമായ കുടിവെള്ളം പമ്പ് ചെയ്യുന്ന സ്ഥലം സ്ഥിതിചെയ്യുന്ന ഇവിടം പരിശുദ്ധമായി സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നെല്ലിക്കുഴി പഞ്ചായത്തിലെ അധികാരികള്‍ക്കുണ്ടെന്നും ചിറലാഡ് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി രാജഗോപാല്‍ യോഗത്തില്‍ ഓര്‍മിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്

uae
  •  8 days ago
No Image

വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍ 

Kerala
  •  8 days ago
No Image

വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍

uae
  •  8 days ago
No Image

അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ

uae
  •  8 days ago
No Image

മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി

National
  •  8 days ago
No Image

രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്

National
  •  8 days ago
No Image

300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

uae
  •  8 days ago
No Image

പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി

International
  •  8 days ago
No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  8 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  8 days ago