HOME
DETAILS

നികോല്‍ പഷ്‌നിയനെ അര്‍മീനിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തില്ല

  
Web Desk
May 03 2018 | 01:05 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b7%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%86-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%80



യെരവാന്‍: ഇടക്കാല പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവ് നികോല്‍ പഷ്‌നയനെ പാര്‍ലമെന്റിന് തെരഞ്ഞെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജനം തെരുവില്‍. പ്രധാനമന്ത്രി സെര്‍സ് സെര്‍ഗ്‌സിയാന്‍ രാജിവച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തിലാണ് പകരക്കാരനായുള്ള തെരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് പ്രധാനമന്ത്രിയുടെ രാജിക്ക് കാരണമായത്. എന്നാല്‍ പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കാന്‍ 55 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്ത് 45 അംഗങ്ങളുടെ പിന്തുണ മാത്രമാണ് പഷ്‌നയന് ലഭിച്ചത്
പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന് ശേഷം സമാധാനപരമായ നിസ്സഹകരണ പ്രതിഷേധത്തിന് പഷ്‌നിയന്‍ ആഹ്വാനം ചെയ്തു. തലസ്ഥാനമായ യെരവാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്നലെ ജനങ്ങള്‍ തെരുവിലിറങ്ങി. വിമാനത്താവളങ്ങലേക്കുള്ള റോഡുകള്‍ ഉള്‍പ്പെടെയുള്ളവയിലെ ഗതാഗതം പ്രതിഷേധക്കാര്‍ തടഞ്ഞു. വിനോദ സഞ്ചാരികള്‍ രാജ്യം വിടാന്‍ തുടങ്ങി. നിസ്സഹകരണ ആഹ്വാനത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകള്‍ അടച്ചു. അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധങ്ങളില്‍ പങ്കാളികളായി. റഷ്യയുടെ അയല്‍ രാജ്യമായ അര്‍മീനിയയില്‍ 2.9 മില്യന്‍ ജനങ്ങളാണുള്ളത്. തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. നിരവധി മന്ത്രാലയ കെട്ടിടങ്ങളിലേക്കുള്ള വഴികള്‍ പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. റെയില്‍വേ സേവനങ്ങള്‍ നിര്‍ത്തിവച്ചു. രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ ഗിമൂരിയിലും ജനക്കൂട്ടം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി.
തനിക്ക് പ്രധാനമന്ത്രിയാവാനല്ല പോരാട്ടവുമായി ജനം തെരുവിലിറങ്ങിയതെന്നും മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനുമുള്ള പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഷ്‌നിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന പ്രത്യേക യോഗത്തിന്നിടെ, തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രിയാവാന്‍ പഷ്‌നിയന്‍ അനുയോജ്യനല്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ആരോപണം. എന്നാല്‍ ഈ മാസം എട്ടിന് നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ രാജ്യത്ത് ഇടക്കാലെ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
അധികാരം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഭരണഘടന ഭേദഗതി നടത്തിയെന്ന് ആരോപിച്ചാണ് ദിവസങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസിഡന്റിന്റെ പരമാധികാരത്തില്‍ നിന്ന് പാര്‍ലമെന്റ് മേധാവിത്വത്തിലേക്കുള്ള ഭേദഗതിയാണ് ഭരണഘടനയില്‍ നടത്തിയത്. പത്ത് വര്‍ഷത്തോളം പ്രസിഡന്റായിരുന്നു സെര്‍ഗിസിയാന്‍ ഈ വര്‍ഷമാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago