HOME
DETAILS

ഓസീസിനു തിരിച്ചടി; പരുക്കേറ്റ് മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്ത്

  
Web Desk
March 10 2017 | 19:03 PM

%e0%b4%93%e0%b4%b8%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d

റാഞ്ചി: രണ്ടാം ടെസ്റ്റില്‍ തോല്‍വി വഴങ്ങി പരമ്പരയില്‍ പിന്നോക്കം പോയ ആസ്‌ത്രേലിയന്‍ ടീമിനു വീണ്ടും തിരിച്ചടി. അവരുടെ പ്രധാന പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരുക്കേറ്റ് പുറത്തായതാണു ടീമിനെ കുഴപ്പിക്കുന്നത്. വലതു കാലിനേറ്റ പരുക്കാണു താരത്തിനു വിനയായത്. ഇതോടെ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും സ്റ്റാര്‍ക്കുണ്ടാകില്ലെന്നുറപ്പായി. നേരത്തെ ഓള്‍റൗണ്ടറും മീഡിയം പേസറുമായ മിച്ചല്‍ മാര്‍ഷും തോളിനു പരുക്കേറ്റു മടങ്ങിയിരുന്നു. പിന്നാലെയാണു സ്റ്റാര്‍ക്കിന്റേയും പിന്‍മാറ്റം. മാര്‍ക്കസ് സ്റ്റോയ്‌നിസിനെയാണു മാര്‍ഷിനു പകരം ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം സ്റ്റാര്‍ക്കിനു പകരം ആരെയാണ് ടീമിലുള്‍പ്പെടുത്തുകയെന്നു അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റാഞ്ചിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്റ്റാര്‍ക്കിനു പകരം ടീമിലെ റിസര്‍വ് ബൗളര്‍ ആയ ജാക്‌സണ്‍ ബേഡ് അവസാന ഇലവനില്‍ ഇടംപിടിച്ചേക്കും.
ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണു സ്റ്റാര്‍ക്കിനു പരുക്കേറ്റത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്റ്റാര്‍ക്കിന്റെ വലതു കാലില്‍ പൊട്ടലുളളതായി കണ്ടെത്തിയതായും പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിനു കളിക്കാന്‍ സാധിക്കില്ലെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ വ്യക്തമാക്കി. രണ്ടു ടെസ്റ്റുകളില്‍ നിന്നു അഞ്ചു വിക്കറ്റാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ ബാറ്റിങിലും മികവു പുലര്‍ത്തിയ സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ നിര്‍ണായക ഹാഫ് സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിരുന്നു.
ഈ മാസം 16 മുതലാണു മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സ്റ്റേഡിയത്തില്‍ ആദ്യമായി ടെസ്റ്റ് അരങ്ങേറുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago