വടക്കാഞ്ചേരി നഗരസഭയില്‍ 3800 പേരുടെ ക്ഷേമ പെന്‍ഷന്‍ റദ്ദായി; ബി.പി.എല്‍ പട്ടികയ്‌ക്കെതിരേയും പ്രതിഷേധം
വടക്കാഞ്ചേരി: നഗരസഭാതിര്‍ത്തിയിലെ 3800 പേര്‍ ക്ഷേമ പെന്‍ഷനുകള്‍ ലഭിയ്ക്കുന്നവരുടെ പട്ടികയില്‍ നിന്ന് പുറത്തായി.
നിര്‍ധന കുടുംബങ്ങളും മറ്റൊരു ആശ്രയവുമില്ലാത്തവരും ഏക ആശ്രയമായിരുന്ന പെന്‍ഷന്‍ പോലും ലഭിയ്ക്കാതെ ദുരിതക്കയത്തിലാണ്.
പെന്‍ഷന്‍ ലഭിയ്ക്കാന്‍ ആധാര്‍ കാര്‍ഡും മറ്റ് വിവരങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം ആവശ്യമായ രേഖകള്‍ സമര്‍പിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായത്.
രേഖകള്‍ കൃത്യ സമയത്ത് സമര്‍പിക്കുന്നതില്‍ നഗരസഭ ഭരണ സമിതി കുറ്റകരമായ അനാസ്ഥ പുലര്‍ത്തിയെന്ന ആരോപണവും ഉയര്‍ന്ന് കഴിഞ്ഞു. ഇതോടൊപ്പം റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയ്‌ക്കെതിരേയും ജനങ്ങള്‍ രംഗത്തെത്തി.
ഭരണ സമിതി സ്വജനപക്ഷപാതം നടത്തി പട്ടിക അട്ടിമറിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. നഗരസഭ ഓഫീസിന് മുന്നില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടന്നു.
ഡി.സി.സി സെക്രട്ടറി കെ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.വി. നാരായണസ്വാമി അധ്യക്ഷനായി. എസ്. എ.എ. ആസാദ്, ടി.വി. സണ്ണി, സിന്ധു സുബ്രഹ്മണ്യന്‍, ജയന്‍ മംഗലം, സി.എ ശങ്കരന്‍ കുട്ടി, ബുഷറ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."