HOME
DETAILS
MAL
ചേക്കോട് ആട്ട മഹോത്സവം ഭക്തി സാന്ദ്രമായി
backup
March 10 2017 | 20:03 PM
ആനക്കര: ചേക്കോട് മില്ല് എരിഞ്ഞിക്കല്‍ വളപ്പില്‍ ഭഗവതിക്ഷേത്രത്തിലെ ആട്ട മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതിഹോമത്തോടെ തുടക്കമായി. ഉഷപൂജ, പല്‍മ മിടല്‍, ചെണ്ടമേളം, പറവെപ്പ്, ഉച്ചപൂജ. ഉച്ചയ്ക്ക് ശേഷം ചേക്കോട് ചങ്ങറാവില്‍ കുളം പരിസരത്ത് നിന്ന് താലം, കോമരം, ചെണ്ടവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്, രാത്രിയില്‍ തായമ്പക, അത്താഴ പൂജ, മലവാഴിക്ക് പൊടിയില്‍. കരിങ്കുട്ടിയാട്ടം, കളംപൊലിപ്പാട്ട്, മലവാഴിയാട്ടം, ഗുരുതി തര്‍പ്പണം എന്നിവയോടെ സമാപനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."