HOME
DETAILS

കാലാവസ്ഥാ വ്യതിയാനം സ്വാഭാവികവനം നട്ടുപിടിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

  
backup
June 20 2016 | 21:06 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be

മാനന്തവാടി: കാലാവസ്ഥാ വ്യതിയാനത്തിനും വന്യമൃഗ ശല്യത്തിനും കാരണമായ തേക്ക്, യൂക്കാലി പ്ലാന്റേഷന്‍ ഒഴിവാക്കി ജില്ലയുടെ സ്വാഭാവിക കാലാവസ്ഥ തിരിച്ചു പിടിക്കാന്‍ സ്വാഭാവിക വനം നട്ട് പിടിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1955 മുതലാണ് നിബിഡ വനം മുറിച്ച് തേക്ക്, യൂക്കാലി പ്ലാന്റേഷന്‍ ആരംഭിച്ചത്.
തേക്കും യൂക്കാലിയും വളര്‍ന്നതോടെ ചതുപ്പുകള്‍ അപ്രത്യക്ഷമാകുകയും നീര്‍ച്ചേലകള്‍ വറ്റുകയും ചെയ്തു. ഇതോടെയാണ് ആവാസ വ്യവസ്ഥ തകര്‍ന്ന വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി തുടങ്ങിയത്. വയനാട്ടില്‍ വന്യമൃഗ ശല്യം രൂക്ഷമായ തിരുനെല്ലി പഞ്ചായത്തിലാണ് തേക്ക്, യൂക്കാലി പ്ലാന്റേഷന്‍ ഏറ്റവും കൂടുതലുള്ളത്.
തിരുനെല്ലി പഞ്ചായത്ത് ഉള്‍പ്പെടുന്ന വയനാട് വന്യ ജീവി സങ്കേതവും നോര്‍ത്ത് വയനാട് ഡിവിഷന്‍ ഉള്‍പ്പെടുന്ന വനമേഖലയുടെ ആകെ വിസ്തീര്‍ണ്ണം 588.46 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതില്‍ 11549.337 ഹെക്ടര്‍ തേക്ക്, യൂക്കാലി, അക്ക്വേഷ്യ പ്ലാന്റേഷനുകളാണ്. ഇതോടെ വേനല്‍ കാലത്ത് പ്രദേശത്ത് വന്യമൃഗ ശല്യവും രൂക്ഷമായി.
ഇന്ത്യയില്‍ തന്നെ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത് തിരുനെല്ലി പഞ്ചായത്തിലാണ്. 1980 മുതല്‍ 2016 വരെ 76 പേരാണ് വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 347 പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 20 കോടിയിലധികം രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
തേക്ക്, യൂക്കാലി പ്ലാന്റേഷനുകള്‍ പൂര്‍ണമായും മുറിച്ച് മാറ്റി സ്വാഭാവിക വന വല്‍ക്കരണം നടത്തിയാല്‍ വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയും പഴയ കാലാവസ്ഥയും തിരികെ വരുന്നതോടെ വന്യമൃഗ ശല്യം കുറയുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
വന്യ ജീവി സങ്കേതത്തിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് 1996 ലെ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ടെറിട്ടോറിയല്‍ ഡിവിഷനുകളിലെ തേക്ക്, യൂക്കാലി പ്ലാന്റേഷനുകള്‍ മുറിച്ച് മാറ്റി സ്വാഭാവിക വന വല്‍ക്കരണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കുമെന്നും വയനാട് വന്യമൃഗ ശല്യ പ്രതിരോധ സമിതി ചെയര്‍മാന്‍ ടി.സി ജോസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago