ഗ്വാണ്ടനാമോ തടവറയില്‍നിന്നു സഊദി പൗരനെ മോചിപ്പിച്ചു
റിയാദ്: കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില്‍ നിന്നു സഊദി പൗരനെ മോചിപ്പിച്ചു സഊദിക്ക് കൈമാറി. പതിനഞ്ചു വര്‍ഷമായി ഇവിടെ തടവറയില്‍ കഴിയുന്ന അഹ്മദ് മുഹമ്മദ് ഹസ്സാ അല്‍ ദര്‍ബിയെന്നസഊദി പൗരനെയാണ് വിട്ടയച്ചത്.
തടവറയില്‍ നിന്നും മോചനം നേടിയ അദ്ദേഹം ബുധനാഴ്ച രാത്രിയോടെ സഊദിയില്‍ എത്തിച്ചേര്‍ന്ന തായി സഊദി സ്റ്റേറ്റ് സുരക്ഷാ വക്താവ് വ്യക്തമാക്കി. 2002 ല്‍ ഫ്രഞ്ച് എണ്ണക്കപ്പലിനു നേരെ നടന്ന ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന ആരോപണത്തിന്റെയടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ലോകത്തെ ഏറ്റവും വലിയ കുപ്രസിദ്ധ ജയിലായ ഗവാണ്ടനാമോയില്‍ എത്തിച്ചത്.
തെളിവെടുപ്പില്‍ അമേരിക്കന്‍ അധികൃതരുമായി സഹകരിക്കുന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സഊദിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുന്നതിനു അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്ത് തീരുമാനിച്ചിരുന്നു. സഊദി യിലെത്തിയ ഇദ്ദേഹത്തെ കാണാനായി കുടുംബങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇവിടെ നിന്നും വിട്ടയക്കപ്പെടുന്ന തടവുകാനരനാണ് അല്‍ ദര്‍ബി. ബരാക് ഒബാമയുടെ അവസാന കാലത്ത് തടവറ ഒഴിവാക്കാനായി ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി നിരവധിപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. യമന്‍ തീരത്ത് ഫ്രഞ്ച് എണ്ണക്കപ്പലിനു നേരെ നടന്ന ആക്രമണ ഗൂഢാലോചന കുറ്റം ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ ബള്‍ഗേറിയന്‍ നാവികന്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് കപ്പല്‍ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏദന്‍ ഉള്‍ക്കടലില്‍ ഏറ്റവും വലിയ എണ്ണചോര്‍ച്ചക്ക് ആക്രമണം കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."