തൗഹീദ് സംവാദം: സുന്നി പക്ഷത്തിന് വിജയം
കോഴിക്കോട്: സുന്നികളും മുജാഹിദുകളും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന തൗഹീദ്- ശിര്‍ക്ക് വിഷയത്തില്‍ ഇന്നലെ കോഴിക്കോട് നടന്ന സംവാദത്തില്‍ സുന്നികള്‍ക്ക് തിളങ്ങുന്ന വിജയം. അഭൗതിക മാര്‍ഗത്തില്‍ മഹാന്മാരില് നിന്നുള്ള ഗുണപ്രതീക്ഷയും സഹായ തേട്ടവും ശിര്ക്കാണെന്നുള്ള മുജാഹിദ് വാദം പ്രാമാണിക വിരുദ്ധവും ഖാദിയാനിസവുമാണെന്നുള്ള സുന്നി സമര്‍ഥനം സംവാദത്തില്‍ മേല്‍കോയ്മ നേടി. എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ വിങിലെ അമീര്‍ ഹുസൈന് ഹുദവി ചെമ്മാട്, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, ശിഹാബുദ്ദീന് അന്‍വരി നെടുങ്ങാട്ടൂര്‍, നവാസ് ശരീഫ് ഹുദവി ചേലേമ്പ്ര, മുഹമ്മദ് ബഷീര്‍ ഹുദവി കാടാമ്പുഴ, ആസിഫ് ഫൈസി പാതയ്ക്കര, അജ്മല്‍ കോട്ടോപ്പാടം, മുര്‍ഷിദ് നാട്ടുകല്‍, ഫാരിസ് നാട്ടുകല്‍, ഷഫീഖ് വിയ്യക്കുറുശ്ശി, നൗഷാദ് താഴേക്കോട് (മധ്യസ്ഥന്‍) എന്നിവര്‍ സുന്നികളെ പ്രതിനിധീകരിച്ചു.
സുഹൈല്‍ യൂസുഫ് മൗലവി ദുബൈ, സല്മാന് മൗലവി കൊട്ടാരക്കര, ഹൈദര്‍ അലി മൗലവി ചെലൂര്‍, നൗഷാദ് ജിദ്ദ, ഷഫീഖ് ബ്നു ഉമര്‍, പി.കെ.എം ബഷീര്‍ മൗലവി എരമംഗലം, ഹസന് താനൂര്‍, ശകീര്‍ കുന്നംകുളം, അബൂബക്കര്‍ മംഗലാപുരം, അബൂ അഹ്മദ് മൗലവി, അഹ്മദ് കബീര്‍ ഒറ്റപ്പാലം (മധ്യസ്ഥന്‍) എന്നിവര്‍ മുജാഹിദിനെ പ്രതിനിധീകരിച്ചും സംബന്ധിച്ചു. ഇലാഹ് അല്ലാഹു മാത്രമാണ് എന്ന വിശ്വാസമാണ് തൗഹീദ്, അതിന്റെ വിപരീത വിശ്വാസമാണ് ശിര്ക്കെന്നും അതിനാല്‍ മുജാഹിദുകള്‍ നടത്തുന്ന ശിര്‍ക്കാരോപണം ഗുരുതരമായ പിഴവാണെന്നും സംവാദം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."