HOME
DETAILS
MAL
ഗര്‍ഭസ്ഥശിശു ലിംഗനിര്‍ണയം കര്‍ശന നടപടി
backup
June 20 2016 | 22:06 PM
തൃശൂര്‍: ജില്ലയിലെ സ്‌കാനിങ് സെന്ററുകളിലും വന്ധ്യതാ നിവാരണ ചികിത്സാ കേന്ദ്രങ്ങളിലും ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയം നടത്തുന്നത് തടയാന്‍ ഇത്തരം കേന്ദ്രങ്ങളില്‍ കര്‍ശനമായി നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സ്‌കാനിങ് സെന്ററുകളില്‍ സ്‌കാനിങ് സംബന്ധിച്ച രജിസ്റ്ററുകളും റിപ്പോര്‍ട്ടുകളും രേഖകളും കൃത്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ സര്‍ട്ടിഫൈ ചെയ്ത 175 സ്‌കാനിങ് സെന്ററുകളാണുള്ളത്.
ലിംഗ നിര്‍ണയം ശ്രദ്ധയില്‍പെടുന്ന പക്ഷം പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാമെന്നും ഇത്തരം സെന്ററുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."