സൈബര്‍ വായനയിലെ ചതിക്കുഴികളെ കുറിച്ച് സെമിനാര്‍
കൊല്ലം: ഓണ്‍ലൈന്‍ വായനയിലെ ചതിക്കുഴികള്‍ തിരിച്ചറിയണമെന്നും സൈബര്‍ വായനയുടെ സാധ്യതകള്‍ സമൂഹനന്മക്കായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും പത്രപ്രവര്‍ത്തകന്‍ രാജു മാത്യൂ അഭിപ്രായപ്പെട്ടു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി വായനാവാരാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സൈബര്‍ലോകത്ത് വായനയുടെ പ്രസക്തി എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ലഭ്യമായതിനാല്‍ സൈബര്‍ വായന കൂടുതല്‍ ജനകീയമായി. ഇന്ത്യയില്‍ 34 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സൈബര്‍ വായനയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിഷയത്തെ ഗൗരവമായും ക്ഷമയോടും വായിക്കുന്നതില്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. തന്റെ കുട്ടി എന്തു വായിക്കണം എന്നും എന്ത് വായിക്കരുത് എന്നും അമ്മമാര്‍ കുട്ടികളെ ബോധ്യപ്പെടുത്തിയാല്‍ ഒരു പരിധിവരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുമെന്നും രാജു മാത്യു അഭിപ്രായപ്പെട്ടു. എന്‍.കെ പ്രേമചന്ദ്രന്‍ എം പി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."