മന്മോഹനെ അധിക്ഷേപിച്ച രാജസ്ഥാന് മന്ത്രി വിവാദത്തില്‍
ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ അധിക്ഷേപിച്ച രാജസ്ഥാനിലെ ബി.ജെ.പി മന്ത്രി വിവാദത്തില്‍. ഇന്നലെ ഒരു ചടങ്ങിനിടെയാണു രാജസ്ഥാന് ആഭ്യന്തരമന്ത്രി ഗുലാബ് ഛന്ദ് കഠാരിയ മന്മോഹന് സിങ്ങിനെ അതിനിന്ദ്യമായി അധിക്ഷേപിച്ചത്. സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ ക്ഷമചോദിച്ചു മന്ത്രി തടിയൂരിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്.
രാജസ്ഥാനിലെ ചുരുവില്‍ നടന്ന ബി.ജെ.പി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്ത്തിക്കുന്നതിനിടെയാണു മന്മോഹന് സിങ്ങിനെ അവഹേളിച്ചു ഗുലാബ് ഛന്ദ് സംസാരിച്ചത്. 'മന്‍മോഹന്‍സിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ആ അധമനെ സ്വീകരിക്കാന്‍ ഏതൊക്കെയോ മന്ത്രിമാരായിരുന്നു എത്തിയിരുന്നത്. എന്നാല്‍ മോദി അമേരിക്കയിലെത്തിയപ്പോള്‍ സാക്ഷാല്‍ ഒബാമ തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി' എന്നായിരുന്നു ഗുലാബ്ചന്ദിന്റെ വിവാദ പരാമര്‍ശം. യോഗത്തില്‍ മന്ത്രി പലതവണ മന്മോഹന് സിങ്ങിനെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചുകൊണ്ടിരുന്നു.
സംഭവം വിവാദമായതോടെ ട്വിറ്ററില്‍ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."