മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് ജിദ്ദയിലെ പുതിയ കോണ്‍സല്‍ ജനറലായി ചുമതലയേറ്റു.
ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുതിയ കോണ്‍സുല്‍ ജനറലായി മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് ചുമതലയേറ്റു.ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയ ബി.എസ് മുബാറകിന് പകരക്കാരനായാണ് നൂര്‍ റഹ്മാന്റെ നിയമനം.
ഡെപ്യൂട്ടി കോണ്‍സുല്‍ ജനറലും ഹജ്ജ് കോണ്‍സലുമായി മൂന്നര വര്‍ഷത്തെ സഊദി സേവനത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഫസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് നൂര്‍ റഹ്മാന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്ര സംഘത്തിന് നേതൃത്വം നല്‍കാനെത്തിയത്.
ശനിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് ജിദ്ദയിലെത്തിയ അദ്ദേഹം ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ഹജ്ജുമായി ബന്ധപ്പെട്ട പുരോഗതിയും വിലയിരുത്തി. മൂന്നര വര്‍ഷത്തെ ജിദ്ദയിലെ സേവന കാലയളവിനിടെ നാല് ഹജ്ജ് സീസണുകളില്‍ മികച്ച പ്രവര്‍ത്തനം ഹജ്ജ് രംഗത്ത് മുതല്‍കൂട്ടാവും. മിന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹം നടത്തിയ സേവനം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷന് പ്രവര്‍ത്തനങ്ങളെ ഹൈടെക് വത്കരിക്കുന്നതില്‍ മുഖ്യ സൂത്രധാരനും ഇദ്ദേഹമാണ്.
മണിപ്പൂര്‍ ഇംഫാല്‍ സ്വദേശിയായ നൂര്‍ റഹ്മാന് 2004ലെ ഐ.എഫ്.എസ് ബാച്ചുകാരനാണ്. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തിലും ജോര്‍ദാനിലെ ഇന്ത്യന്‍ മിഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ച നയതന്ത്ര ഉദ്യോഗസ്ഥനെന്ന ഖ്യാതി കൂടി നേടിയെടുത്ത വ്യക്തിത്വമാണ് നൂര്‍ റഹ് മാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."