HOME
DETAILS

തീരദേശത്തെ ശുചിത്വത്തിനായി ശുചിത്വതീരം പദ്ധതി

  
backup
June 22, 2016 | 12:14 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

കൊല്ലം: ജില്ലയിലെ തീരപ്രദേശങ്ങളില്‍ ശുചിത്വതീരം പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ എ ഷൈനമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളവും സുരക്ഷിതമായ ശൗചാലയവും തീരദേശത്ത് ഫലപ്രദമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും ലഭ്യമാക്കുന്നതിനാണ് ശുചിത്വതീരം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ക്ലീന്‍കേരള, കുടുംബശ്രീ, സാഫ്, ഫിഷറീസ് സഹകരണ സംഘങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ശൗചാലയം, മാലിന്യസംസ്‌ക്കരണ സംവിധാനം എന്നിവ ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കുന്നതിനായി അതത് വാര്‍ഡ് മെമ്പര്‍മാരുടൌണ്‍സിലര്‍മാരുടെ സഹായത്തോടെ സര്‍വെ നടത്തും. മാലിന്യം ഉറവിടത്തില്‍തന്നെ തരംതിരിക്കാനുള്ള ബോധവത്ക്കരണ പരിപാടികളും ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ശൗചാലയം, മാലിന്യസംസ്‌ക്കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റ്, പൈപ്പ് കമ്പോസ്റ്റ് എന്നിവ വേണ്ടവരില്‍ നിന്നും ആദ്യഘട്ടത്തില്‍ തന്നെ അപേക്ഷ സ്വീകരിക്കും.
വീടുകളില്‍ സംഭരിച്ചു വയ്ക്കുന്ന വൃത്തിയാക്കിയ പ്ലാസ്റ്റിക് ക്ലീന്‍ കേരള കമ്പനി മുഖേന ശേഖരിക്കും. ജൈവമാലിന്യങ്ങള്‍ ശേഖരിക്കാന്‍ കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍, കുടംബശ്രീ എന്നിവയുടെ സഹകരണം തേടാനും യോഗം തീരുമാനിച്ചു. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യാനായി ജില്ലാകലക്ടര്‍ ചെയര്‍മാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമായി മോണിട്ടറിങ് കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  8 days ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  8 days ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  8 days ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  8 days ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  8 days ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  8 days ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  8 days ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  8 days ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  8 days ago