HOME
DETAILS

മീഞ്ചന്ത ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

  
backup
June 22, 2016 | 12:33 AM

%e0%b4%ae%e0%b5%80%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4

എം.എല്‍.എ മൂന്ന് കോടി അനുവദിച്ചു


കോഴിക്കോട്: മീഞ്ചന്ത ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷനാണ് മീഞ്ചന്ത ഹൈസ്‌കൂളിനെ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ അടിയന്തിരമായി അനുവദിച്ചതായി സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടിയിലും തുടര്‍ന്ന് അനുമോദന ചടങ്ങിലും ഡോ എം.കെ മുനീര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ വിജയോത്സവ പരിപാടികള്‍ കോഴിക്കോട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എയും, എം രാധാകൃഷ്ണന്‍ മാസ്റ്ററും അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. രാഷ്ട്രപതി ഗൈഡ് അവാര്‍ഡ് വിതരണം കൗണ്‍സിലര്‍ നമ്പിടി നാരായണനും, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ മികച്ച റാങ്ക് നേടിയ മുഹമ്മദ് ഫത്താഹിനുള്ള ഉപഹാരം കൗണ്‍സിലര്‍ നജ്മയും നല്‍കി. മേലടി നാരായണന്‍, പ്രിന്‍സിപ്പല്‍ കെ.സി പ്രദീപ, എന്‍.എ റസാക്ക് സംസാരിച്ചു. എ.കെ ഉദീഷ് കുമാര്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വി.ജി ജീത സ്വാഗതവും എം.പി മോഹനന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

samastha-centenary
  •  3 days ago
No Image

ഇസ്‌ലാം അറിയുന്നവർ മുസ്‌ലിംകളെ തീവ്രവാദികളാക്കില്ല: മന്ത്രി മനോ തങ്കരാജ്

Kerala
  •  3 days ago
No Image

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Kerala
  •  3 days ago
No Image

പെൺകുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും കനിഞ്ഞില്ല; രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത, ഒടുവിൽ പൊലിസ് ഇടപെടൽ

Kerala
  •  3 days ago
No Image

ഗർഭിണിയെ മർദിച്ച സംഭവം: നീതി തേടി യുവതിയും ഭർത്താവും കോടതിയിൽ; മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ആവശ്യം

Kerala
  •  3 days ago
No Image

ചരിത്രത്തിലേക്കൊരു സൂര്യോദയം സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് പ്രൗഢതുടക്കം

organization
  •  3 days ago
No Image

ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി

Kerala
  •  3 days ago
No Image

സൗദിയിലെ കനത്ത മഴയിൽ പിക്കപ്പ് ഒഴുക്കിൽപ്പെട്ടു

Saudi-arabia
  •  3 days ago
No Image

മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു

National
  •  3 days ago
No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  3 days ago