സഊദി-ഇറാന്‍ ഹജ്ജ് ചര്‍ച്ച: മിന ദുരന്ത ചര്‍ച്ച തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നു ഇറാന്‍
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് ഇറാന്‍ പൗരന്മാരെ അയക്കുന്നതിനുള്ള അനന്തര നടപടികള്‍ സ്വീകരിക്കുന്നതിന് സഊദി ഹജ്ജ് ഉംറ മന്ത്രാലയവുമായി ചര്‍ച്ച തുടരുകയാണെന്നും മിനാ ദുരന്തം തന്നെയാണ് ഇപ്പോഴും ചര്‍ച്ച ചെയ്യുന്നതെന്നും മുതിര്‍ന്ന ഇറാന്‍ ഹജ്ജ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഇരു ഭാഗത്തു നിന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 2015 ല്‍ നടന്ന മിന ദുരന്തത്തിലുള്ള പരിഹാരമാണ് ഏറ്റവും പ്രധാനമായ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പ്രശ്‌നങ്ങള്‍ ഇരു വിഭാഗവും ചെയ്‌തെന്നും ചില വിഷയങ്ങളില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഇറാന്‍ ഹജ്ജ് ചര്‍ച്ചാ പ്രതിനിധി സംഘം തലവന്‍ ഹാമിദ് മുഹമ്മദി പറഞ്ഞു. മിന ദുരന്തമാണ് തങ്ങളുടെ പ്രധാന പ്രശ്‌നമെന്നും സഊദി അധികൃതരുമായി ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015 ല്‍ നടന്ന മിന ദുരന്തത്തില്‍ മരിച്ചവരില്‍ നൂറു കണക്കിന് ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു. സഊദിയുടെ വിവിധ വിഷയങ്ങളില്‍ കടുത്ത അഭിപ്രായ വ്യത്യാസമുള്ള ഇറാന്‍ ഇതിനു ശേഷമാണ് തങ്ങളുടെ പൗരന്മാരെ ഹജ്ജിനു അയക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.
ഹജ്ജ് കരാറില്‍ ഒപ്പു വെക്കാനായി കഴിഞ്ഞ വര്‍ഷം വിവിധ ഘട്ടങ്ങളിലായി സഊദി അറേബ്യ ,ഇറാനെ ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ പറഞ്ഞു ഇറാന്‍ ഒപ്പു വെക്കാതിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിരലിലെണ്ണാവുന്ന ഇറാന്‍ പൗരന്മാര്‍ വിവിധ രാജ്യങ്ങള്‍ വഴിയാണ് ഹജ്ജിനെത്തിയത്.
2015 നടന്ന ദുരന്തത്തില്‍ 770 ഹാജിമാരാണ് മരിച്ചതെന്നാണ് സഊദി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ 7000 ഹാജിമാര്‍ മരിച്ചെന്നും ഇതില്‍ 460 ആളുകള്‍ തങ്ങളുടെ പൗരന്മാരുമെന്നാണ് ഇറാന്‍ അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."