സമസ്ത പൊതുപരീക്ഷ റാങ്കിന്‍ തിളക്കത്തില്‍ മലപ്പുറം ഈസ്റ്റ് ജില്ല
മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് 5,7,10,പ്ലസ് വണ്‍ ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. അഞ്ചാം ക്ലാസില്‍ ഒന്നാം റാങ്ക് മുണ്ടുപറമ്പ് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്രസയിലെ കെ.പി റുശ്ദ ബീവിയും രണ്ടാം റാങ്ക് നജ്മുല്‍ ഹുദ മദ്രസ ആട്ടീരിയിലെ പി.സി മുഹ്‌സിനയും പത്താംക്ലാസില്‍ ഒന്നാം റാങ്ക് നേടി ചോലമുക്ക് ഹിദായത്തു ത്വാലിബീന്‍ മദ്രസയിലെ പി.നിയാസ്‌മോനും രണ്ടാം റാങ്ക് നേടി ചീക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയിലെ വി.എസ് നസീബ ബീവിയും പ്ലസ്ടുവില്‍ കിഴക്കുംപാടം സിറാജുല്‍ ഹുദ മദ്രസയലെ റബിഅ ഫര്‍വീന്‍ ഒന്നാം റാങ്കും റാഫിയ ഷറിന്‍ മൂന്നാംറാങ്കും എടക്കര ബയാനുല്‍ ഇസ്‌ലാം മദ്രസയിലെ പി.റിന്‍സിയ രണ്ടാം റാങ്കും നേടി ജില്ലയുടെ അഭിമാനമായി. ആദ്യ പന്ത്രണ്ടു റാങ്കുകളിലെ ഏഴ് റാങ്കും നേടി ജില്ലയിലെ പ്രതിഭകള്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എസ്.കെ.എസ്.ബി.വി മലപ്പുറം ജില്ലാ കമ്മിറ്റി റാങ്ക് ജേതാക്കളെ അനുമോദിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങില്‍ കെ.ടി ഹുസൈന്‍കുട്ടി മൗലവി, പി.കെ അലവിക്കുട്ടി ഫൈസി, ഉമര്‍ ദര്‍സി തച്ചണ്ണ, ഗഫൂര്‍ ഫൈസി, വി.എം ജുനൈദ്, കെ.പി സഫറുദ്ദീന്‍, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, അംജിദ് തിരൂര്‍ക്കാട്, പി.എന്‍ അഹമ്മദ്, മുബാറക് കൊട്ടപ്പുറം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."