സ്റ്റോമി ഡാനിയല്‍ കേസ്: ട്രംപ് അഭിഭാഷകന് പണം തിരിച്ചുകൊടുത്തു
ന്യൂയോര്‍ക്ക്: നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഭിഭാഷകന് പണം തിരിച്ചുകൊടുത്തതായി ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയിരുന്നു.
നടി പരസ്യമായി രംഗത്തെത്തിയതോടെ ഇത് തടയുന്നതിനായി ട്രംപിന്റെ അഭിഭാഷകന് മൈക്കല്‍ കോഹന് സ്റ്റോമി ഡാനിയലിന് പണം നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍നിന്നാണ് ട്രംപ് സ്റ്റോമിക്ക് നല്കാന് പണമെടുത്തതെന്ന വാര്‍ത്ത വന്നതോടെ സ്റ്റോമി ഡാനിയലിന് നല്‍കിയത് ട്രംപിന്റെ സ്വന്തം പണമാണെന്ന വെളിപ്പെടുത്തലുമായി കോഹന് രംഗത്തെത്തിയിരുന്നു. അതേസമയം കോഹന് പണം നല്കിയ കാര്യം തനിക്ക് അറിയില്ലെന്ന വാദവുമായി ട്രംപും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. 1, 72, 939 ഡോളര്‍ താന്‍ കോഹന് തിരിച്ചു നല്‍കിയതായാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."