കിളിമാനൂര്‍ ഉപജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം
കിളിമാനൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കിളിമാനൂര്‍ ഉപജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. 603 വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി 90 ഫുള്‍ എ പ്ലസുകളോടെ 580 പേരെ വിജയിപ്പിച്ച കിളിമാനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഫുള്‍ എ പ്ലസുകളുടെ എണ്ണത്തില്‍ ഒന്നാമതെത്തി.
171 പേരെ പരീക്ഷക്കിരുത്തി 21 ഫുള്‍ എ പ്ലസുകളോടെ 170 പേരെയും വിജയിപ്പിച്ച് 99.5 ശതമാനം വിജയം നേടിയ പകല്‍കുറി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ് വിജയശതമാനത്തില്‍ മുന്നില്‍.265 പേരെ പരീക്ഷക്കിരുത്തിയ നാവായിക്കുളം ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 47 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. 94 ശതമാനമാണ് വിജയശതമാനം. 141 പേരെ പരീക്ഷക്കിരുത്തി 94ശതമാനം വിജയത്തോടെ രാജാരവിവര്‍മ്മാ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് 25 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസുണ്ട്.
97.5 ശതമാനം വിജയം നേടിയ പോങ്ങനാട് ഗവ ഹൈസ്‌കൂളില്‍ 14 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, 98ശതമാനം വിജയത്തോടെ 6 ഫുള്‍ എ പ്ലസ് കരസ്ഥമാക്കി തട്ടത്തുമല് ഗവ ഹയര്‍സെക്കന്ററി സ്‌കൂളും തിളക്കമേറിയ വിജയം നേടി.
95ശതമാനം വിജയം നേടിയ കിളിമാനൂര്‍ രാജാരവിവര്‍മ്മാ ബോയ്‌സ് ഹയര്‍സെക്കന്റിസ്‌കൂളിന് 14 ഫുള്‍ എ പ്ലസ് വിജയികളുണ്ട്. 98.21 ശതമാനം വിജയം നേടിയ നഗരൂര്‍ നെടുമ്പറമ്പ് ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നാലുപേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട് .
97 ശതമാനം വിജയം കരസ്ഥമാക്കിയ കുടവൂര്‍ ഹൈസ്‌കൂളില്‍ 3വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. 94.5ശതമാനം വിജയം നേടിയ കടമ്പാട്ടുകോണം എസ് കെ വി എച്ച് എസില്‍ നിന്നും 21 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
96.5 ശതമാനം വിജയം നേടിയ പള്ളിക്കല്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് 6 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 96ശതമാനം വിജയം നേടിയ കാരേറ്റ് ദേവസ്വംബോര്‍ഡ് ഹൈസ്‌കൂളില്‍ 7 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
92 ശതമാനം വിജയം നേടിയ കൊടുവഴന്നൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും 9 പേര്‍ എല്ലാ വിഷയത്തിനും ഏ പ്ലസ് കരസ്ഥമാക്കി. 91ശതമാനം വിജയം നേടിയ മടവൂര്‍ എന്‍ എസ് എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും 23 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."