മദര്‍ തെരേസയ്‌ക്കെതിരേ യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യന്‍വല്‍ക്കരണ ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദര്‍ തെരേസയെന്നു വിവാദ ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. അരുണാചല്‍ പ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വിഘടനവാദ പ്രസ്ഥാനങ്ങളുണ്ടായത് ഈ ക്രിസ്ത്യന്‍വല്‍ക്കരണം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനാണ് ഗോരഖ്പൂരില്‍നിന്നുള്ള ലോക്‌സഭാംഗമായ ആദിത്യനാഥ്. യു.പിയില്‍ ഒരു ഹൈന്ദവ ചടങ്ങില്‍ പങ്കെടുക്കവേയാണ് യോഗി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബാബരി മസ്ജിദ് വിഷയത്തില്‍, അവിടെ രാമക്ഷേത്രം നിലവില്‍വരുന്നതു തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതു തടയാന്‍ സാധിക്കാത്തവര്‍ക്കു ക്ഷേത്രനിര്‍മാണം തടയാന്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് മദര്‍ തെരേസയെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."