ക്ഷീരമേഖലയില്‍ സ്വയംപര്യാപ്ത്തിയ്ക്കായി സജീവ പരിശ്രമം: കെ. രാജു
കൊല്ലം: പാലിന്റെ ഉല്‍പാദനത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സംസ്ഥാനത്ത് സജീവമാണെന്ന് മൃഗസംരക്ഷണ വകുപ് മന്ത്രി കെ. രാജു. അരിനല്ലൂര്‍ വെറ്ററിനറി പോളിക്ലിനിക്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയംപര്യാപ്തതക്കായി ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഇതില്‍ കര്‍ഷകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാകുക. അതുകൊണ്ടുതന്നെ നിലവിലുള്ള കര്‍ഷകര്‍ക്കും പുതുസംരംഭകര്‍ക്കും സര്‍ക്കാര്‍ സഹായവും പ്രോത്സാഹനവും നല്‍കും.
കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനതലത്തില്‍ ഈ മാസം 13ന് തുടക്കം കുറിക്കും. ഈ സാമ്പത്തിക വര്‍ഷംതന്നെ നാല്‍പ്പതിനായിരം പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മൃഗാശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവുമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എന്‍. വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്തംഗം സേതുലക്ഷ്മി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പിള്ള, വൈസ് പ്രസിഡന്റ് കെ.എ നിയാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വിജയകുമാരി, കോയിവിള സൈമണ്‍, ബിന്ദു കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു. നഗരപ്രദേശങ്ങളിലെ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കന്നുകുട്ടി പരിപാലന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."