സഊദിയില്‍ മദാഇന്‍ സ്വാലിഹ് അടക്കം വിവിധ ചരിത്ര സ്മാരകങ്ങള്‍ താല്‍കാലികമായി അടച്ചു
റിയാദ്: സഊദിയിലെ പുരാതന ചരിത്ര സ്ഥലങ്ങളായ അല്‍ ഉലയുമായി ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങള്‍ താത്കാലികമായി അടച്ചു. അല്‍ ഉലയുമായി ചേര്‍ന്ന് കിടക്കുന്നതും ഏറെ ചരിത്ര പ്രാധാന്യവുമുള്ള മദാഇന്‍ സ്വാലിഹ് അടക്കമുള്ള അല്‍ ഉലയിലെ വിവിധ ചരിത്ര സ്മാരകങ്ങള്‍ അധികൃതര്‍ 2020 വരെയാണ് അടച്ചിട്ടത്. കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രങ്ങള്‍ അടച്ചത്. ആറു മാസം മുമ്പു തന്നെ മദാഇന്‍ സ്വാലിഹ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.
അല്‍ ഉലയിലെ വിവിധ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണാര്‍ത്ഥം സുപ്രധാന ഗവേഷണങ്ങള്‍ നടക്കുന്നതിനാലാണു ഈ നടപടി.
മദാ ഇന്‍ സ്വാലിഹ് , അല്‍ ഖരീബ , ജബല്‍ അല്‍ ഹിക്മ എന്നീ സ്ഥലങ്ങളാണു അടക്കുന്നത്. അല്‍ ഉലാ റോയല്‍ കമ്മീഷനാണു ഇക്കാര്യം അറിയിച്ചത്. ഗവേഷണങ്ങള്‍ക്കും ചരിത്ര പഠനങ്ങള്‍ക്കും ശേഷം മോടി പിടിപ്പിച്ച് 2020 ഓടു കൂടെ എല്ലാം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്ന് കൊടുക്കും.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്ര ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന അല്‍ ഉലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ കഴിഞ്ഞ കാല മനുഷ്യ നിര്‍മ്മിതികളെ കുറിച്ചും പ്രവൃത്തികളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളുമാണ് നടക്കുന്നത് എന്നാണു റിപ്പോര്‍ട്ട്.
സഊദിയില്‍ നിന്നും ഇടം നേടിയ ആദ്യ ചരിത്ര പൈതൃക സ്ഥലമാണ് മദാഇന്‍ സ്വാലിഹ്. മദാ ഇന്‍സ്വാലിഹ് ഉള്‍കൊള്ളുന്ന അല്‍ഉലയുടെ പൈതൃക സംരക്ഷണത്തിന് ശക്തി പകരുന്നതിനും ടൂറിസം പുരോഗതി ശക്തിയാക്കുന്നതിനും വേണ്ടി അടുത്തിടെ സ്ഥാപിച്ചതാണ് അല്‍ ഉല റോയല്‍ കമ്മീഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."