സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും: സി.കെ ആശ
വൈക്കം : സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം നല്‍കുന്ന പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു. മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌കൂള്‍ യൂനിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നിര്‍വഹിക്കുകയായിരുന്നു അവര്‍. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.
വൈക്കം ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷയായി. ജില്ലയിലെ മികച്ച നെയ്ത്തുകാരിയായി തെരഞ്ഞെടുത്ത മറവന്‍തുരുത്ത് നെയ്ത്ത് സംഘത്തിലെ വത്സല, മുതിര്‍ന്ന നെയ്ത്തുകാരായ സരസമ്മ, രാധാമണി എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍ ഡി.രഞ്ജിത് കുമാര്‍ വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ.അരവിന്ദാക്ഷന്‍, ഡിഇഒമാരായ ടി.കെ.മിനി, സി. ഷൈലകുമാരി, ഹെഡ്മാസ്റ്റര്‍ പി.കെ.ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ എ. ജെ. സൈറസ് നന്ദിയും പറഞ്ഞു.
ജില്ലയിലെ 40 തറികളിലായി ഉല്‍പ്പാദിപ്പിച്ച 58258 മീറ്റര്‍ കൈത്തറി തുണിയാണ് 13076 വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമിനായി നല്‍കിയിട്ടുളളത്. ചങ്ങനാശ്ശേരി, കറുകച്ചാല്‍, കോട്ടയം വെസ്റ്റ്, പാമ്പാടി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂര്‍, കൊഴുവനാല്‍, പാല, കോട്ടയം ഈസ്റ്റ്, കുറവിലങ്ങാട്, രാമപുരം വിദ്യാഭ്യാസ ഉപജില്ലയില്‍ യഥാക്രമം 1436, 650, 1210, 870, 841, 752, 1474, 849, 795,667, 1169, 1494, 511 ഉം വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോമം നല്‍കിയിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."