റഷ്യ, കെനിയ താരങ്ങള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കണമെങ്കില്‍ പ്രത്യേക പരിശോധന: ഐ.ഒ.സി
ലോസേന്: റഷ്യ, കെനിയ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകള്‍ക്ക് റിയോ ഒളിംപിക്സില്‍ പങ്കെടുക്കണമെങ്കില്‍ പ്രത്യേക പരിശോധനകള്‍ വേണ്ടി വരുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. സ്വിറ്റ്സര്‍ലന്‍ഡിലെ ലോസേനില്‍ ചേര്‍ന്ന ഐ.ഒ.സി യോഗത്തിലാണ് റഷ്യ, കെനിയ ടീമുകള്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്ന് ഐ.ഒ.സി വ്യക്തമാക്കി.
രണ്ടു രാജ്യങ്ങളിലെയും ഉത്തേജക വിരുദ്ധ സമിതികള്‍ അഴിമതിയുടെ കേന്ദ്രങ്ങളാണ്. ഇവര്‍ ഉത്തേജക ഉപയോഗത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ഐ.ഒസി അധ്യക്ഷന്‍ തോമസ് ബാച് പറഞ്ഞു. അതേസമയം പരിശോധനയില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാമെന്ന് കമ്മിറ്റി അറിയിച്ചു.
ഉത്തേജക ഉപയോഗത്തിനെതിരേ കടുത്ത നടപടികള്‍ക്ക് ഐ.ഒ.സി മറ്റു ഫെഡറേഷനുകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതില്‍ പരിശീലകര്‍, ഒഫിഷ്യലുകള്‍, ഡോക്ടര്‍മാര്‍, എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."