എസ്.എസ്.എല്‍.സി: വിജയത്തില്‍ ജില്ല ഒന്നാമത്: വിജയക്കുതിപ്പ് 99.12 %
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്തുനിന്നും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ട് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എറണാകുളം ജില്ലയ്ക്ക് പത്തരമാറ്റ് വിജയം. മുന്‍വര്‍ഷത്തെ 96.24 വിജയശതമാനം 99.12ശതമാനമായി ഉയര്‍ത്തി.ഇത്തവണ പരീക്ഷ എഴുതിയ 33,074 പേരില്‍ 32,784 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി.2721 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഇതില്‍ 831 പേര് ആണ്‍കുട്ടികളും 1890 പേര് പെണ്‍കുട്ടികളുമാണ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവുണ്ടായിരുന്നു. 35,868 വിദ്യാര്‍ഥികളാണ് 2017ല്‍ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം 1608 വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ എ പ്ലസുകാരായിരുന്നു. ജില്ലയില്‍ 204 സ്കൂളുകള്‍ 100ശതമാനം വിജയം നേടി. കഴിഞ്ഞവര്‍ഷം 134 സ്കൂളുകളാണ് മുഴുവന്‍കുട്ടികളെയും വിജയിപ്പിച്ചത്.65 സര്‍ക്കാര്‍ സ്കൂളുകളും 98 എയ്ഡഡ് സ്കൂളുകളും 41 അണ് എയ്ഡഡ് സ്കൂളുകളും പരീക്ഷക്കിരുത്തിയ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ച് നൂറുമേനി കൊയ്തു.ആലുവ (75), എറണാകുളം (46), മൂവാറ്റുപുഴ (48), കോതമംഗലം (35) എന്നിങ്ങനെയാണ് നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം. ആലുവ വിദ്യാഭ്യാസജില്ലയില്‍ 22 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി കൊയ്തപ്പോള്‍ കോതമംഗലത്ത് പതിനഞ്ചും എറണാകുളത്തും മൂവാറ്റുപുഴയിലും 14 സര്‍ക്കാര്‍ സ്കൂളുകള്‍ വീതവും നൂറു ശതമാനം വിജയം നേടി.എപ്ലസുകാരുടെ എണ്ണത്തില്‍ ജില്ലയ്ക്ക് ഏഴാം സ്ഥാനമാണ്. ആലുവയിലാണ് ഏറ്റവും കൂടുതല്‍ എപ്ലസുകാര്‍,1179 പേരാണ് ഇവിടെ എ പ്ലസ് നേടിയത്.എറണാകുളത്ത് 678 പേരും കോതമംഗലത്ത് 450 പേരും മൂവാറ്റുപുഴയില്‍ 414 പേരും എ പ്ലസുനേടി. ഇത്തവണയും എപ്ലസ് നേടിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.വിദ്യാഭ്യാസ ജില്ലകളുടെവിജയത്തില് സംസ്ഥാനത്ത് ഒന്നാം സ്ഥാനം മൂവാറ്റുപുഴയ്ക്കാണ്. 99.82 ശതമാനമാണ് ഇവിടെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 98.85 ശതമാനമായിരുന്നു. എ പ്ലസുകാരുടെ എണ്ണത്തിലും ജില്ലയില്‍ ഈ വര്‍ഷം വര്‍ധനവുണ്ടായി. 2721 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും ഇത്തവണ എ പ്ലസ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."