HOME
DETAILS
MAL
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കുടകില്‍ പ്രതിഷേധം
backup
March 12 2017 | 00:03 AM
വിരാജ്പേട്ട: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുറിപ്പോര്‍ട്ടില്‍ കുടകിലെ 27 ഗ്രാമങ്ങള്‍ അതിസൂക്ഷ്മ പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. വീരാജ് പേട്ട, സോമവാര്‍പേട്ട മേഖലകളിലെ ഗ്രാമങ്ങളില്‍ ഇതുകാരണം യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കില്ല. അതിസൂക്ഷ്മ വന്യജീവി സങ്കേത പ്രദേശമായിട്ടാണ് ഗ്രാമങ്ങളെ പ്രഖ്യാപിച്ചത്. ഇതിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അപ്പച്ചുരഞ്ചന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കസ്തൂരിരംഗന്‍ വിരുദ്ധസമിതി യോഗം ചേര്‍ന്നു. വരുംദിനങ്ങളില്‍ അതിശക്തമായ പ്രക്ഷോഭമാരംഭിക്കാനും വിഷയത്തില്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."