മാള സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് പണം തട്ടിയതായി ആരോപണം
മാള: കെ. കരുണാകരന്‍ സ്മാരക മാള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വനിതകള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ ക്യാംപു നടത്തിയെന്നു പറഞ്ഞ് ആശുപത്രി സൂപ്രണ്ട് പണം തട്ടിയതായി പരാതി. 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 50000 രൂപ തട്ടിയെടുത്തെന്നാണു പരാതി . വനിതകള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ ക്യാംപ് നടത്തിയ പേരിലാണു നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഡോ. പി.എസ് ആശ പണം തട്ടിയെടുത്തതായി ഗ്രാമപഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 13ാം തിയ്യതി മാള ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ചു ക്യാംപു നടത്തിയെന്നു പറഞ്ഞാണു വ്യാജ രേഖകളുണ്ടാക്കി 49997 മാറിയെടുത്തത്. ഒ.പിയിലെത്തിയ രോഗികളെക്കൊണ്ടു ഒപ്പിടുവിച്ചു വ്യാജ രേഖകള്‍ ഉണ്ടാക്കിയ മിനിറ്റ്‌സും വ്യാജമായുണ്ടാക്കിയ ബില്ലും വൗച്ചറുകളും തയ്യാറാക്കിയാണു പണം തട്ടിയതെന്നാണു ആരോപണം. കാന്‍സര്‍ രോഗ നിര്‍ണയത്തിനാവശ്യമായ യാതൊരു ഉപകരണങ്ങളോ മരുന്നുകളോ ഉപയോഗിക്കാതെയാണു പണം തട്ടിയെടുത്തത്.
സ്ഥലം വാര്‍ഡംഗത്തേയോ മറ്റു ഭരണസമിതിയംഗങ്ങളേയോ അറിയിക്കാതെയാണു പഞ്ചായത്തിന്റെ പദ്ധതി പണം തട്ടിയെടുത്തിരിക്കുന്നത്. തുക അനുവദിക്കുന്നതിനു അലോട്ട്‌മെന്റില്‍ ഒപ്പിട്ടു കൊടുത്ത പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഈ തട്ടിപ്പിനു കൂട്ടുനിന്നിരിക്കയാണ്. പദ്ധതി പണം കൂടുതല്‍ ചിലവഴിച്ച പഞ്ചായത്തുകളുടെ ഗണത്തിലേക്കു എത്തുന്നതിനായി തോന്നിയ പോലെ നടത്താത്ത പദ്ധതികള്‍ക്കു പണം ചിലവഴിച്ചിരിക്കയാണ്. അഴിമതിക്കും കള്ളത്തരത്തിനും കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ്് രാജി വെക്കണമെന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട മേലധികാരികള്‍ക്കും വിജിലന്‍സിനും പരാതി നല്‍കുന്നതിനു യോഗം തീരുമാനിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി.കെ ജിനേഷ് യോഗത്തില്‍ അധ്യക്ഷനായി . വര്‍ഗ്ഗീസ് വടക്കന്‍, ജൂലി ബെന്നി, സ്മിത ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. അതേസമയം തനിക്ക് എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.കെ സുകുമാരന്‍ പറഞ്ഞു . 100 ശതമാനം പദ്ധതി പണം ചെലവഴിച്ച നേട്ടത്തിന്റെ നിറം കെടുത്തുന്നതിനും പ്രതിപക്ഷ ഭരണ കാലത്തു അതിനു സാധിക്കാത്തതിനാലുമുള്ള അസഹിഷ്ണുതയാണു അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതിനു പിന്നിലുള്ള ചേതോവികാരമെന്നും അദ്ദേഹം പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."