കിടപ്പിലായ രോഗികളെ സഹായിക്കാന്‍ ഓട്ടോ തൊഴിലാളികളുടെ സര്‍വിസ്
കൊണ്ടോട്ടി: മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളത്തെ ഓട്ടോ തൊഴിലാളികള്‍ ഇന്നലെ ഓടിയത് കിടപ്പിലായ രോഗികള്‍ക്കുവേണ്ടി. പഞ്ചായത്തിലെ പരിരക്ഷ പ്രവര്‍ത്തനത്തിനുള്ള വിഭവ സമാഹരണത്തിനാണ് ഈ തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്.
പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കു വേണ്ടി മുപ്പതോളം ഓട്ടോ തൊഴിലാളികളാണ് യൂനിയന്‍ പ്രസിഡന്റ് ശിഹാബ് ബാവ, ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ നിരത്തിലിറങ്ങിയത്. മെയ് ഒന്നിന് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പരിരക്ഷയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ കയറിയിറങ്ങി നാലര ലക്ഷം രൂപ സമാഹരിച്ചിരുന്നു.
പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയില്‍ പക്ഷാഘാതം, കാന്‍സര്‍, കിഡ്നി രോഗം ബാധിച്ചവര്‍, മാനസിക വൈകല്യമുള്ളവര്‍, നട്ടല്ലിന് ക്ഷതം, നാഡി സംബന്ധമായ രോഗങ്ങള്‍, വാര്‍ധക്യജന്യമായ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളാല്‍ വേദനയനുഭവിക്കുന്ന 206 രോഗികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."