ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച തൃക്കളത്തൂര്‍ ചിറയുടെ നടപ്പാത തകര്‍ന്നു
മൂവാറ്റുപുഴ: ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച തൃക്കളത്തൂര്‍ ചിറയുടെ സംരക്ഷണ ഭിത്തിയും നടപ്പാതയും തകര്‍ന്നു. പായിപ്ര ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ തൃക്കളത്തൂര്‍ ചിറയുടെ നവീകരണത്തിനു കഴിഞ്ഞ വര്‍ഷം കേരള ലാന്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് ചിറ നവീകരിക്കുന്നതിനായി നബാര്‍ഡില്‍ നിന്നും 86.84ലക്ഷം രൂപ അനുവദിച്ചത്.
നവീകരണത്തിന്റെ ഭാഗമായി ചിറയുടെ ആഴം വര്‍ധിപ്പിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ചിറയ്ക്ക് ചുറ്റും നടപ്പാതയും നിര്‍മിക്കുന്നതായിരുന്നു പദ്ധതി. എന്നാല്‍ ചിറ നിര്‍മാണത്തിനായി കരാറെടുത്ത കരാറുകാരന്‍ ചിറയുടെ പഴയ സംരക്ഷണ ഭിത്തി അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്തുകയും പുതിയ നടപ്പാത നിര്‍മിക്കുകയും ചെയ്തിരുന്നു.
ആഴം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നങ്കിലും നടപ്പിലാക്കിയില്ല. ചിറയുടെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് നടപ്പാത നിര്‍മിക്കുന്നതിന് വേണ്ടത്ര ഉറപ്പിലാതെ നിര്‍മിച്ചതാണ് മഴപെയ്തതോടെ നടപ്പാത ചിറയിലേക്ക് ഒലിച്ച് പോയത്. ചിറ നിര്‍മാണത്തെ കുറിച്ച് അന്ന് തന്നെ നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടി കാണിച്ച് നാട്ടുകാര്‍ രംഗത്ത് വന്നെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ വേണ്ടത്ര നടപടി സ്വീകരിച്ചില്ലന്നും നാട്ടുകാര്‍ ആരോപിച്ചു. ചിറയുടെ ഒരുവശത്ത് നടപ്പാത ചിറയിലേക്ക് ഒലിച്ച് ഇറങ്ങിയതോടെ ബാക്കി ഭാഗവും ഏത് നിമിഷവും തകരുമെന്ന അവസ്ഥയിലാണ്.
പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികളില്‍ ഒന്നായ തൃക്കളത്തൂര്‍ കുടിവെള്ള പദ്ധതിയുടെ കിണര്‍ സ്ഥിതിചെയ്യുന്നത് ഈ ചിറയിലാണ്. ചിറ നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചങ്കിലും മഴ പെയ്തതോടെ ചിറയുടെ നടപ്പാത തകരുകയായിരുന്നു. ഇത് നിര്‍മാണത്തിലെ അപാകതയാണ് ചൂണ്ടി കാണിക്കുന്നത്. നടപ്പാത തകര്‍ന്നത് അറിയാതെ ആളുകള്‍ ഇതിലൂടെ സഞ്ചരിച്ചാല്‍ ചിറയില്‍ വീണ് അപകടത്തിനു കാരണമാകുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."